Image

മാസത്തില്‍ ഒന്നില്‍ കൂടുതല്‍ പണിമുടക്കുകള്‍ നല്ലതല്ല; സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസമെന്നും മുഖ്യമന്ത്രി

Published on 10 May, 2018
മാസത്തില്‍ ഒന്നില്‍ കൂടുതല്‍ പണിമുടക്കുകള്‍ നല്ലതല്ല; സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസമെന്നും മുഖ്യമന്ത്രി
മാസത്തില്‍ ഒരു പണിമുടക്കില്‍ കൂടുതല്‍ ഉണ്ടാകുന്നത് കേരളത്തിന്റെ വികസനത്തിന് തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് പണിമുടക്കുകള്‍ ഉണ്ടാകുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. 2017ല്‍ മാത്രം ഈ മേഖലയില്‍ 15 പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. വികസന കാര്യത്തില്‍ സംസ്ഥാനത്തെ പിന്നിലാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ് പണിമുടക്കുകള്‍.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച വേതനം നല്‍കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. ഇക്കാര്യത്തിലെല്ലാം മുന്നേറാന്‍ സാധിച്ചുവെങ്കിലും സാമ്ബത്തിക നിക്ഷേപ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ കേരളം വളരെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം, പാചകവാതക ഉത്പന്നങ്ങളുടെ വിതരണം തുടങ്ങിയ മേഖലകളില്‍ പണിമുടക്ക് പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണത തൊഴിലാളി യൂണിയനുകള്‍ അവസാനിപ്പിക്കണം. നിലവിലെ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സംസ്ഥാനത്ത് മേയ് ഒന്നു മുതല്‍ നോക്കുകൂലി സമ്ബ്രദായം നിരോധിച്ച നടപടി എല്ലാ തൊഴിലാളി യൂണിയനുകളും അംഗീകരിച്ചതാണ്. ആരെങ്കിലും ആ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക