Image

പത്ത്‌ വയസുകാരനെ കൊലപ്പെടുത്തിയ കേസ്‌; പിതാവിന്റെ സഹോദരിക്ക്‌ ജീവപര്യന്തം തടവും പിഴയും

Published on 10 May, 2018
പത്ത്‌ വയസുകാരനെ കൊലപ്പെടുത്തിയ കേസ്‌; പിതാവിന്റെ സഹോദരിക്ക്‌ ജീവപര്യന്തം തടവും പിഴയും


കോട്ടയം: കൈപ്പുഴയില്‍ പത്ത്‌ വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവിന്റെ സഹോദരി കുറ്റക്കാരിയാണെന്ന്‌ കോടതി കണ്ടെത്തി. പ്രതിക്ക്‌ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത്‌ നെടുംതൊട്ടിയില്‍ വിജയമ്മ (57) ആണ്‌ കേസിലെ പ്രതി.

കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. 2013 സെപ്‌റ്റംബര്‍ മൂന്നിന്‌ പുലര്‍ച്ചെ 2.45നാണു കേസിനാസ്‌പദമായ സംഭവം നടന്നത്‌.

പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമായി കുട്ടിയെ കൊലപ്പെടുത്തിയെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. വിവാഹ മോചനം നേടിയാല്‍ സഹോദരന്റെ സ്വത്ത്‌ തനിക്കു ലഭിക്കുമെന്നു കരുതി സഹോദരന്റെ മകനെ പൈജാമയുടെ ചരട്‌ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക