Image

ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: പ്രതികള്‍ക്കുമേല്‍ വധശ്രമക്കുറ്റം ചുമത്തണമെന്ന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

Published on 10 May, 2018
ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: പ്രതികള്‍ക്കുമേല്‍ വധശ്രമക്കുറ്റം ചുമത്തണമെന്ന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
കോഴിക്കോട്‌: കോടഞ്ചേരിയില്‍ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ ചവിട്ടേറ്റ്‌ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുക്കണമെന്ന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ജോത്സനയ്‌ക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും ആക്രമണം ഇനിയുമുണ്ടായാല്‍ ഡിജിപിയെ വിളിച്ചുവരുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

താമരശേരിയിലെ വാടകവീട്ടിലേക്ക്‌ മാറിയിട്ടും ജ്യോത്സനക്കും കുടുംബത്തിനും നേരെ അക്രമം തുടരുന്നതിനെ ഗൗരവമായി കാണണമെന്നും സ്ഥിതി തുടര്‍ന്നാല്‍ ഡിജിപി നേരിട്ടെത്തി വിശദീകരണം നല്‍കേണ്ടി വരുമെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

ജനുവരി 28 രാത്രി യാണ്‌ താമരശേരി തേനംകുഴി സിബി ചാക്കോയ്‌ക്കും കുടുംബത്തിനും അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്‌ അയല്‍വാസികളില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമേറ്റത്‌. സിപിഎം പ്രവര്‍ത്തകരടക്കം വീട്‌ കയറി ആക്രമിച്ചതിനെ തുടര്‍ന്ന്‌  ജ്യോത്സനയുടെ നാലുമാസം പ്രായമായ ഗര്‍ഭം അലസിയിരുന്നു. ഇതേതുര്‍ന്നു യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.
 ജ്യോത്സനസയുടെ വയറിന്‌ ചവിട്ടേറ്റതിനെ തുടര്‍ന്ന്‌ രക്തസ്രാവമുണ്ടായി.

ഗര്‍ഭപാത്രത്തില്‍ രക്തം കട്ടപിടിച്ചതാണ്‌ ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ കാരണമെന്നാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. സംഭവത്തില്‍ സിപിഐഎം കോടഞ്ചേരി കല്ലത്ര മേട്‌ ബ്രാഞ്ച്‌ സെക്രട്ടറി തെറ്റാലില്‍ തമ്‌ബി നെക്ലികാട്ടുകുടി സരസമ്മ, പുത്തന്‍ കണ്ടത്തില്‍ ജോയി ,മാലാം പറമ്‌ബില്‍ സൈതലവി, വടക്കേടത്ത്‌ രഞ്‌ജിത്ത്‌, ബിനോയി എന്നിവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക