Image

ഭദ്രാസന ഒവിബിഎസ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോര്‍ജ് തുമ്പയില്‍ Published on 10 May, 2018
ഭദ്രാസന ഒവിബിഎസ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ 2018 (ഒവിബിഎസ്) ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡയറക്ടര്‍ ഡോ. മിനി ജോര്‍ജ് അറിയിച്ചു. ഒവിബിഎസുമായി ബന്ധപ്പെട്ട പഠനസാമഗ്രികളുടെ പ്രകാശനം ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോ വോസ് മെത്രാപൊലീത്ത നിര്‍വഹിച്ചു. ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ജോണ്‍ തോമസ് പാഠ്യ പുസ്തകങ്ങളുടെ ഒരു സെറ്റ് ഏറ്റു വാങ്ങി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ലോകമെമ്പാടുമുള്ള സണ്‍ഡേ സ്‌കൂളുകളില്‍ നടത്തപ്പെടുന്ന ഒവിബിഎസിന്റെ ഈ വര്‍ഷത്തെ വിഷയം ദൈവം നമ്മെ മെനയുന്നു എന്നതാണ്. മൂന്നു മുതല്‍ അഞ്ചു ദിവസങ്ങള്‍ വരെ ക്ലാസുകള്‍ നടത്തുവാന്‍ സാദ്ധ്യമാകുന്ന രീതിയിലുള്ള പാഠ്യപദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

സംഗീതജ്ഞനായ ജോസഫ് പാപ്പന്‍ (റെജി) ന്റെ നേതൃത്വത്തില്‍ റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍, സംഗീത മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ പാടിയിരിക്കുന്നു. ഒവിബിഎസിന്റെ ചുമതലക്കാര്‍ക്കും അധ്യാപകര്‍ക്കുമായി പരിശീലന ക്യാംപ് 12 ന് 1.30 മുതല്‍ അഞ്ചു വരെ ലിന്‍ഡനിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (45 EAST ELM ST, LINDEN, NJ - 07036) ക്രമീകരിച്ചിട്ടുണ്ട്. ഗാനപരിശീലനവും പാഠ്യസാമഗ്രികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

ഒവിബിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. മിനി ജോര്‍ജ് ഡയറക്ടറായും, ചിന്നു വര്‍ഗീസ് സെക്രട്ടറിയുമായുള്ള 18 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: ഡോ. മിനി ജോര്‍ജ്- minigeorge_03@yahoo.com, ചിന്നു വറുഗീസ്: chinnuvarghese@gmail.com.
ഭദ്രാസന ഒവിബിഎസ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക