Image

(അ) സംഭവ്യം' (കഥ: ലാസര്‍ മണലൂര്‍)

Published on 10 May, 2018
(അ) സംഭവ്യം' (കഥ: ലാസര്‍ മണലൂര്‍)
കാലിഫോര്‍ണിയിലെ യുബ കൌണ്ടി ജയിലിലെ സന്ദര്‍ശക മുറി .

സന്ദര്‍ശക : ഹെലെന്‍ ഹന്‍സെന്‍ , എഴുപതു വയസ്സ്. പ്രിസണ്‍ ചീഫ് ഗാര്‍ഡ് റോബര്‍ട്ട് മക്ലീന്‍ K3742 ജെറാള്‍ഡിനെ കൊണ്ടു വരുന്നു.

"മേഡം ഇത് ജെറാള്‍ഡ് " ഹെലെന്‍ ജെറാള്‍ഡി ന്‍റെ കണ്ണുകളിലേക്കു നോക്കി , ജെറാള്‍ഡ് ഹെലെനെയും.

അവര്‍ക്ക് ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല . അയാള്‍ക്കും. അയാളുടെ കണ്ണുകള്‍ നിറഞ്ഞു , അവരുടേയും. യാന്ത്രികമായി അവര്‍ കൈനീട്ടി . അയാളും. ആ സ്പര്‍ശത്തോടെ ഒരു വൈദ്യുതി തരംഗം തന്‍റെ ശരീരമാകെ വ്യാപിക്കുന്ന അനുഭവം . വിവരണാതീതമായ എന്തോ ഒന്ന് അവരെ വലയം ചെയ്തു.

പല തവണ മറക്കാനാഗ്രഹി ച്ച എന്നാല്‍ ഓര്‍മ്മയില്‍ മുള്ളായി കുത്തി നോവിക്കുന്ന ഒരു സത്യം .

ഈ കൈകള്‍ തന്‍റെ മകന്‍റെ നേരെ നിറയൊഴിക്കാന്‍ തോക്കേന്തിയ കൈകളാണ് . വീഴാന്‍ മടിച്ച കണ്ണീര്‍ ക്കണം താഴെയെത്തുന്നതിനു മുമ്പ് മുഖം തിരിച്ചു .

"റോബര്‍ട്ട് , ഞാന്‍ പോകുന്നു ".

ആ സന്ദര്‍ശനം അത്രയും കൊണ്ടു മതിയാക്കി .

"വാട്ട് ഹാപ്പെന്റ് മാഡം? ഒരു വിസിറ്റിംഗ് നു വേണ്ട എല്ലാ ഫൊര്‍മാലി റ്റി യും കഴിച്ചു വന്നിട്ട് , പത്തു മിനിറ്റ് സമയമുണ്ട് ധൃതിയില്ല "

"റോബര്‍ട്ട് , എനിക്കിവിടെ നില്ക്കാന്‍ വയ്യ , ഞാന്‍ പോകുന്നു "

"അല്പം കൂടി കഴിഞ്ഞു? "

"ഇല്ല .." അവര്‍ നടന്നു. സന്ദര്‍ശകര്‍ ഒരു മിനിറ്റ് എങ്കിലും കൂടുതല്‍ കിട്ടാന്‍ കെഞ്ചുമ്പോള്‍ ഇവര്ക്ക് ഒന്നും പറയാനില്ലെന്ന് . റൊബെര്‍ട്ടിനു അത് വിശ്വസിക്കാനാവുന്നില്ല.

"മാഡം സാധാരണ സന്ദര്‍ശകരുടെ കൂട്ടത്തില്‍ പെടുന്ന ഒരാളല്ല,

അതുകൊണ്ടു തന്നെ ഏതെങ്കിലും ഗാര്‍ഡ് മാരെ അയച്ചാല്‍ പോരെന്നു തോന്നി. ഈ സന്ദര്‍ശനം എനിക്ക് കൂടി അനുഭവിക്കണം എന്നും തോന്നി .

മറുപടി പറഞ്ഞില്ല .വാച്യമായ മറുപടി യ്ക്കപ്പു റം എന്തോ അവരുടെ മനസ്സില് ഉറഞ്ഞു നിന്നു.

"എക്‌സ് ക്യുസ് മി , ഞാന്‍ പോകുന്നു "

റോബര്‍ട്ട് ആപ്പീസിലേയ്ക്ക് നടന്നു.

വിശേ ഷി ച്ചൊന്നും സം ഭവിക്കാത്തതു പോലെ റാഞ്ചൊ കൊറോ ഡോവ യിലേയ്ക്കു ഡ്രൈവ് ചെയ്തു . വീട്ടില്‍ താന്‍ ഒറ്റയ്ക്കാണല്ലോ . ആരോ ഒരാള്‍ അരികിലു ണ്ട് ഏകാന്തതയെ സ്വര്‍ഗ്ഗമാക്കുവാന്‍ കെല്‍പ്പുള്ളവന്‍

ജീസസ് . അവനെ ഒന്ന് നോക്കി കിടക്കയിലേക്ക് വീണു .

നീറുന്ന മനസ്സിലേയ്ക്ക് ഓര്‍മ്മച്ചിത്രങ്ങള്‍ ഇരയ്ച്ചു കയറി.

വാള്‍മാര്‍ ട്ടിലെ സെയില്‍സ് മാന്‍ ആയിരുന്നു പപ്പ . മമ്മ വീട്ടിലിരു ന്ന് എംബ്രോ യി ഡ റി വര്‍ക്കുകള്‍ ചെയ്യും , നാപ്പാ വാല്ലി യിലെ നാ ട്ടി ന്‍ പുറമായ ഫ്‌ലോറന്‍സ് വില്ലേജിലെ കൊച്ചു വീട്ടിലെ ജീവിതം . പപ്പയുടെ അനുജന്‍ ബെര്‍ണാഡ്, ഒരു ജോലിയും സ്ഥിരമായി ചെയ്യില്ല .റിയല്‍ എസ്റ്റേറ്റ് കാരായ ചങ്ങാതി മാരുമായി കറങ്ങി നടക്കും .

ലോട്ടറി പപ്പയുടെ ഒരു ദൗര്‍ബല്ല്യം ആയിരുന്നു . സ്ഥിരം ടിക്കറ്റ് എടുക്കും. നമ്പര്‍ ഒത്തു നോക്കും ; നിരാശ പ്പെടും , വീണ്ടും പ്രതീക്ഷ. പതിവുപോലെ ഒരിക്കല്‍ ടിക്കറ്റ് എടുത്തു , ഡയറിയില്‍ നമ്പര്‍ കുറിച്ച് വെയ്ച്ചു , ടിക്കറ്റ് മേശയിലും . റിസ ല്‍ ട്ട് നോക്കാന്‍ ഒരു ദിവസം വൈകി . ടിക്കറ്റ് മേശയില്‍ തിരഞ്ഞു കണ്ടില്ല , ഡയറിയില്‍ നിന്നു നമ്പര്‍ ഒത്തുനോക്കി , മൂന്നാം സമ്മാനം , രണ്ടു ലക്ഷം ഡോളര്‍ . പക്ഷെ ടിക്കറ്റ്? ബെര്‍ണാഡി നോട് ചോദിച്ചു. അവന്‍ ശാന്തമായി പറഞ്ഞു, ഞാനത് ക്യാഷ് ചെയ്യാന്‍ കൊടുത്തിട്ടുണ്ട് , പണം കിട്ടുമ്പോള്‍ തരാം.

"നീ എന്തിനു എന്‍റെ മേശ യില്‍ നിന്നത് എടുത്തു ? "

"അതിനെന്താ ചേട്ടാ പണം കിട്ടുമ്പോള്‍ ഞാന്‍ തരാം "

അനുജനെ ആഴത്തില്‍ മനസ്സി ലാക്കിയി രുന്ന പപ്പയ്ക്ക് അറിയാമായിരുന്നു , അവന്‍ പണം കൊടുക്കില്ല എന്ന് .

പിടയുന്ന നെഞ്ചു പൊത്തി ശബ്ദമില്ലാതെ തേങ്ങി . സഹോദരനോടു വഴക്കിടുക പപ്പയ്ക്ക് ഏറെ വേദനയായിരുന്നു . അനന്ത നന്മ യില്‍ പപ്പ വിശ്വസിച്ചിരുന്നു. നിരുപാധികം സ്‌നേഹിക്കുന്നതിലും. സ്‌നേഹത്തെക്കാള്‍ വലുതായി മറ്റൊന്നും ഇല്ല എന്നതായിരുന്നു പപ്പ യുടെ മതം .

അന്ന് ഞാന്‍ ഹൈ സ്കൂള്‍ പഠനം കഴിഞ്ഞ് കോളേജില്‍ പോകാന്‍ പണമില്ലാതെ സ്റ്റാര്‍ ബക്‌സില്‍ ജോലി ചെയ്യുകയായിരുന്നു . തന്നെ കോളേജില്‍ അയക്കാം എന്ന ആഗ്രഹത്തില്‍ കുറച്ചു പണം പപ്പ ബെര്‍ണാ ഡി നോട് ചോദിച്ചു . ഫലം നിരാശ . കൂടുതല്‍ തര്‍ക്കത്തിനു പോയാല്‍ അനുജന്‍റെ ക്രിമിനല്‍ സ്വഭാവം പുറത്തുവരും . താന്‍ മൂലംഅവന്‍ പ്രകോപിതനാവരുത്, പപ്പ നിശബ്ദനായി . താന്‍ സ്റ്റാര്‍ ബക്‌സിലെ ജോലി തുടര്‍ന്നു.

പപ്പയുടെ പണം കൊണ്ടു ബെര്‍ണാഡ് അങ്കിള്‍ കൂട്ടുകാരുമൊത്തു ബിസിനസ് തുടങ്ങി, പക്ഷെ നല്ലകാലം അധികം നീണ്ടു നിന്നില്ല. പാര്‍ട്ട് നര്‍ പണം പറ്റിച്ചു . കേസിന് പോയെങ്കിലും "നീതി" ലഭിച്ചില്ല .

എല്ലാം നഷ്ടപെട്ടു. ചില റിയല്‍ എസ്റ്റേറ്റ് കാരുടെ അന ധികൃത ദല്ലാളായിതട്ടിയും മുട്ടിയും നീങ്ങി. അങ്കിളിന്റെ മകനും ഒരു അസുരവിത്ത് തന്നെ യായി മാറി . മയക്കു മരുന്ന് കൈവശം വെച്ചതിനു പിടിക്കപെട്ടു ജയിലായി . ഇളയമ്മയുടെ സൂപ്പര്‍ മാര്‍ക്കറ്റ് ജോലിയില്‍ മാത്രം ആശ്രയിച്ചു ആ കുടുംബം.

ഈ സമയത്തും ആ കുടുംബത്തെ തന്നാലാവും വിധം സഹായിക്കാന്‍ പപ്പ മറന്നില്ല.

"നമ്മെ ഇത്രയേറെ ദ്രോഹിച്ച ഒരുവനെ സഹായിക്കാന്‍ പപ്പയ്ക്ക് എങ്ങിനെ കഴിയുന്നു" ?

"സ്‌നേഹിക്കുക അത് എന്‍റെ ജന്മ വാസന ആണ് , എനിക്ക് എന്നില്‍ നിന്നു ഒളിച്ചോടാന്‍ കഴിയില്ല" ഇതായിരുന്നു മറുപടി.

എനിക്ക് പപ്പയുടെ ഫിലോസഫി ഒന്നും മനസ്സിലായില്ല.

ഒന്ന് മാത്രം എനിക്കറിയാം, വലിയ പണക്കാരന്‍ ആകാന്‍ ആഗ്രഹിച്ച അങ്കിളും ഉന്നത വിദ്യാഭ്യാസം കൊതിച്ച ഞാനും പൊലിഞ്ഞ സ്വപ്നങ്ങളുടെ ഉടമകളായി . പപ്പ മാത്രം സന്തോഷവാനായി കാണപ്പെട്ടു.

അക്കാലത്തായിരുന്നു എന്‍റെ കിനാവുകളിലെ രാജകുമാരനായി കോഫി ഷോപ്പിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ഫ്രാ ങ്കോ കടന്നുവന്നത്. ഒരു എല്‍ എല്‍ എം വിദ്യാര്‍ഥി. തനിക്കു എത്തി പിടിക്കാനാവാത്ത കോളേജ് വിദ്യാഭ്യാസത്തിന്റെ ഉത്തുംഗ ശൃം ഗത്തില്‍ നില്‍ക്കുന്ന അവനോടു പ്രണയമോ ആരാധനയോ എന്തായാലും ആഘോഷം നിറഞ്ഞ ഡേ യി റ്റിംഗ് സിംഗിള്‍ മദര്‍ എന്ന പദവി സമ്മാനിച്ച് തന്നെ അലങ്കരിച്ചു. ഫ്രാങ്കോ കാനഡ യിലേയ്ക്കു താമസം മാറ്റി. താന്‍ജോണ്‍ന്റെ അമ്മയായി ഇവിടെ തുടര്‍ന്നു .

ജോണ്‍നു അഞ്ചു വയസ്സായപ്പോഴാണ് മൈക്കിളുമായി പരിചയപ്പെടുന്നത്. സാമ്പത്തിക ഭദ്രത യുള്ള മൈക്കിളില്‍

തന്റെ ജീവിതം സുരക്ഷിതമാവും എന്ന രണ്ടാം സ്വപ്നം. ഞങ്ങള്‍വിവാഹിതരായി, ജീവിതം അല്‍പ്പ കാലത്തേയ്ക്ക്

തന്നെ കളി പറഞ്ഞു ചിരിപ്പിച്ചു. ഞങ്ങള്‍ക്ക് ഒരു മകന്‍ജനിച്ചു അലക്‌സിസ് . വീട്ടമ്മ യായി രണ്ടു കുഞ്ഞുങ്ങളോ

ടൊത്ത് നാല് കൊല്ലം . മൈക്കിള്‍ തന്നില്‍നിന്നകലുന്നു എന്ന സംശയം നിശ്ചയമായി. ഡി വോര്‍സാ

യി. ഇത്തവണ ചൈല്‍ഡ് സപ്പോര്‍ട്ട് കിട്ടി എന്ന മിച്ചം. ജോണും അലെക്‌സി യുമായി ജീവിതം മുന്നോട്ടു പോയീ.

ജോണ് പഠിക്കാന്‍മിടുക്കനായിരുന്നു. മമ്മ യ്ക്ക് ജോണിനെ യാണ് ഇഷ്ടം എന്ന് അലെക്‌സി യ്ക്ക് അസൂയ നിറഞ്ഞ

അമര്‍ഷം അകാരണ മായി പൊന്തി വന്നു. നിഷേധിയായി വളര്‍ന്ന അവന്‍ ഇരുപതു വയസ്സില്‍ഒരു മെക്‌സിക്ക ന്‍ ഗേള്‍ഫ്ര ണ്ടി നൊപ്പം വേറെ താമസം തുടങ്ങി.

ജോണ്‍ സാക്രമെന്റോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി യില്‍ ഇഷ്ടവിഷയമായ ജിയോളജി പഠനത്തില്‍മുഴുകി. പല സ്ഥലത്തുനിന്നു വിവിധ തരം പാറകള്‍ ശേഖരിച്ചു വീട്ടില്‍ഒരു കൊച്ചു കളി മതില്‍ ഉണ്ടാക്കി വെച്ചിരുന്നു. അത്താഴത്തിനു ശേഷമുള്ള സല്ലാപത്തില്‍തനിയ്ക്ക് ഓരോരോ പാറ കഷണങ്ങള്‍ ഏത് പ്രദേശത്തെ ആണെന്നും അവയുടെ പ്രത്യേകത എന്തെന്നും പറഞ്ഞു തരും. യാത്രകള്‍ അവനേ റെ ഇഷ്ടമായിരുന്നു.

തികഞ്ഞ പ്രകൃതി സ്‌നേഹിയായ അവന് നാഷണല്‍ പാര്‍ക്കുകള്‍ ഒരു ഹരമായിരുന്നു.നിലാവുള്ള രാത്രികളില്‍ നക്ഷത്രങ്ങളുദിച്ചു നില്‍ക്കുന്ന തെളിവാനം നോക്കി ബാല്‍ക്കണിയില്‍മണിക്കൂറുകളോളം ഇരിയ്ക്കും

ജൂണ്‍ മൂന്ന് അതായിരുന്നു ആ ശപിക്കപെട്ട ദിനം. യൂസിമിറ്റി നാഷണല്‍ പാര്‍ക്കിലേക്ക് അവന്‍യാത്ര പുറപ്പെട്ടു.

മടക്കത്തിന് നേരം വൈകിയപ്പോള്‍. സ്റ്റോക്റ്റന്‍ നഗരത്തിലെ ഒരു മോട്ടലില്‍ തങ്ങി . തന്നെ വിളിച്ചു പറഞ്ഞു . മമ്മ ഞാനിവിടെ

കുഞ്ഞു നക്ഷത്രങ്ങളെ നോക്കി റൂമിനു പുരത്തുള്ള സിറ്റ് ഔട്ടില്‍ഇരിക്കുന്നു മമ്മ കിടന്നോളൂ. നാളെ എനിക്കൊരു കൂട്ടുകാരനെ കൂടി കാണാനുണ്ട് അതുകഴിഞ്ഞ് തിരിച്ചുവരാം. മമ്മയ്ക്ക് വേണ്ടി വൈല്‍ഡ്ഹണി പ്രത്യേകം വാങ്ങിയിട്ടുണ്ട്..

തന്റെ പപ്പയു ടെ ചെറിയ ഒരു പതിപ്പാണ് ജോണ്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . നിരുപാധിക സ്‌നേഹം ..അത് അവനും ജന്മ വാസന തന്നെ .

പക്ഷെ ഒരു വിവാഹം എന്ന ആശയം മുന്നോട്ടു വെയ്ക്കുംപോഴൊക്കെ അവന്‍ ഒഴിഞ്ഞു മാറി . ഒരു ഗേള്‍ ഫ്രണ്ട് ഉപേക്ഷിച്ചു പോയ വിദ്വേഷം ആയിരുന്നു ആ മടുപ്പിനു പുറകില്‍

ഫ്രാങ്കോ പിരിഞ്ഞതില്‍ പിന്നെ ഒരിക്കലും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല . സ്വന്തം പിതാവിന്റെ മുഖം ഓര്‍മ്മയില്‍ പോലും കരുതിവെക്കാന്‍ ഭാഗ്യം കിട്ടാത്ത ജോണ്‍ . തന്റെ ചെറുപ്പത്തിന്റെ സ്വാതന്ത്ര്യങ്ങളും ആവേശങ്ങളും ശരിയും തെറ്റുമല്ലാത്ത ചില വികാരം വിവേകത്തെ കീഴടക്കിയ നിസ്സഹായ നിമിഷങ്ങള്‍ ..കുഞ്ഞില്‍ എല്പ്പിച്ച ഉണങ്ങാത്ത മുറിവ് .

അന്ന് രാത്രി ജെറാള്‍ഡ് ജോണ്‍ന്റെ തലയ്ക്കു പുറകില്‍ നിറയൊഴിച്ചു. മോഷണം ആയിരുന്നു ലക്ഷ്യമെന്നും ജോണ്‍ തടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിറയൊഴിച്ച്കയ്യില്‍ കിട്ടിയതെല്ലാം എടുത്തു ജെറാല്‍ഡ് രക്ഷപെട്ടെന്നും പിന്നീട് പോലീസ് അറിയിച്ചു.

മൂന്നാം ദിവസം ജെറാള്‍ ഡ് അറ സ്റ്റി ലായി . കോടതി നടപടികള്‍ നടക്കുമ്പോള്‍ജെറാള്‍ഡിന്റെ ജീവചരിത്രം പരസ്യമായിരുന്നു . ഉറപ്പില്ലാത്ത കുടുംബ ബന്ധങ്ങളില്‍ഏകനായി മയക്കു മരുന്നിനു അവന്‍ അടിമയായിരുന്നു. ആവശ്യത്തിനുള്ള പണം നേടാന്‍എളുപ്പ വഴിയായി തിരഞ്ഞെടുത്ത കൊച്ചു മോഷണങ്ങള്‍ ഒടുവില്‍ കൊലപാതകത്തില്‍എത്തി . ജെറാള്‍ ഡ് ശി ക്ഷിക്കപെട്ടു ജീവപരന്ത്യം. മരണം വരെ ജയിലില്‍ . ജീവിതകാലം മുഴുവന്‍ ഒരു കീറ് ആകാശം മാത്രം ആണ് പുറം ലോകത്തിന്റെ ദൃശ്യം . ഇതാണോ വധ ശിക്ഷ യാണോ ഭേദം എന്ന ചോദ്യം ബാക്കി

ബന്ധങ്ങള്‍ തനിക്കു മരുപച്ച പോലെ യാണ് .

ഇനിയുള്ളകാലം തനിച്ചു തനിച്ചു . ഒരു ദിവസം കമ്മ്യൂണിറ്റി ലൈബ്രറി യില്‍ വെച്ചാണ് സിസ്റ്റര്‍ സെര്‍വിയ യെ പരിചയ പെടുന്നത്.

തൊട്ടടുത്ത ഫിലിപ്പിനോ കമ്മ്യൂണിറ്റി യുടെ കാത്തോലിക് ചര്‍ച്ച് ലെ സഹായി യായ സിസ്റ്റര്‍ ആണ് . ചര്‍ച്ചില്‍ പലപ്പോഴും കണ്ടു മുട്ടി കൊച്ചു സൗഹൃ ദത്തിലെത്തിയ ബന്ധം

തന്റെ ജീവിതാവസ്ഥ യും ഏകാന്തതയും അറിയാമായിരുന്ന സിസ്റ്റര്‍

അവര്‍ നടത്തുന്ന ഒരു പ്രാര്‍ത്ഥന സര്‍വീസ് ലേയ്ക്ക് ക്ഷണിച്ചു .

തനിക്കു പ്രാര്‍ത്ഥനാ സമ്മേളനങ്ങളില്‍ വലിയ താല്പ്പര്യം ഇല്ലായിരുന്നു

വാക്കുകള്‍കപ്പു റം കടന്നു ചെല്ലാത്ത ശുഷ്ക തത്വ ശാസ്ത്രങ്ങള്‍ .

ഇത്തവണ കുടുംബ ജീവിതം നയിക്കുന്ന ഒരു ബ്രദര്‍ ആണ് സംസാരിക്കുക . ജീവിതത്തില്‍ തീവ്രാനുഭവങ്ങള്‍ നേരിട്ട ഒരുമനുഷ്യനാണദ്ദേഹം . അതിനാല്‍ ആ വചനങ്ങള്‍ തനിക്കു ശക്തി തരും സിസ്റ്റര്‍ ആവര്‍ത്തിച്ചു പറഞ്ഞു. എന്തായാലും പോകാം എന്ന് മനമില്ലാ മനസ്സോടെ സമ്മതിച്ചു .

നമ്മോടു തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കണം മാത്രമല്ല അവര്ക്ക് വേണ്ടി പ്രാര്‍ഥി ക്കണം അതായിരുന്നു അന്നത്തെവിശദീകരണം .

തനിക്കു ഉള്‍ക്കൊള്ളാന്‍ ആവാത്ത മുടന്തന്‍ സന്ദേശം . അങ്ങനെയെങ്കില്‍ തെറ്റ് ചെയ്തവര്‍ മിടുക്കരും ക്ഷമിക്കുന്നവര്‍ ക്ഷമകൊണ്ടു സ്വയം ഇല്ലാതാകുകയും ചെയ്യുമല്ലോ .

പ്രതികാര ചിന്ത മനുഷ്യ മനസ്സില് നിന്ന് മായുമ്പോള്‍ ഒരു പുതിയ സ്വര്‍ഗ്ഗം ഉടലെടുക്കും അപ്പോഴേ മനുഷ്യത്വം പൂര്‍ണ്ണ മാകൂ .ബ്രദര്‍ വിശദമാക്കി .

അപൂര്‍ണ്ണ നായ മനുഷ്യന് ക്ഷമിക്കുന്നതിലൂ ടെ പൂര്‍ണ്ണ നാകാന്‍ പറ്റുമോ

ജോണ്‍ ന്റെ ജീവന്‍ എടുത്ത വനോടു തനിക്കു ക്ഷമിക്കാന്‍ പറ്റുമോ .അങ്ങനെ ഒരു കര്‍മ്മം ചെയ്യുന്നതിലൂടെ താന്‍ എന്ത് നേടും.

അന്ന് രാത്രി ഉറക്കം കടാക്ഷിച്ചില്ല . യുബ കൌണ്ടി ചീഫ് ജയില്‍ വാര്‍ഡനു കത്തെഴുതി . ഒപ്പം ജെറാള്‍ ഡിനും .

പ്രിയപ്പെട്ട ജെറാള്‍ഡ് . ഇത് ജോണ്‍ ന്റെ അമ്മ . നിന്റെയും ഞാന്‍ നിന്നോടു ക്ഷമിക്കുക യാണ്. എനിക്കതിന് കഴിയുമോഅറിയില്ല .പക്ഷെ ജീസസിന്റെ മൊഴികള്‍ എനിക്ക് ശക്തി തരും .

"ഇവര്‍ ചെയ്യുന്ന തെന്തെന്നു ഇവര്‍ക്കറിയില്ല ഇവരോട് ക്ഷമിക്കേണമേ "

തങ്ങള്‍ ചെയ്യുന്നതിന്റെ നന്മ തിന്മകള്‍ അറിയാതെ തെറ്റിലേയ്ക്ക് വീണു പോകുന്നവരുണ്ട്.

അവരോടു ക്ഷമിക്കാന്‍ നാം കടപെട്ടവരല്ലേ .

ജയില്‍ വാര്‍ഡ ന്റെ മറുപടി വന്നു. മഹത്തായ ക്രൈസ്തവാദര്‍ശ മാകാം നിങ്ങളെ ഇത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് . എപ്പോഴെങ്കിലും ജെറാള്‍ ഡിനെ സന്ദര്‍ശിക്കണമെങ്കില്‍ ആകാം .

ഈ മറുപടിയ്ക്ക് ശേഷമായിരുന്നു ആദ്യ സന്ദര്‍ശനം. അത് നിശബ്ദത യില്‍ മുങ്ങി പോയീ.

വീണ്ടും ഒരു തവണ കൂടി ജയിലേയ്ക്ക് യാത്രയായി. വാര്‍ഡന്‍ പരിചയം പുതുക്കി . "എനിക്ക് നിങ്ങളെ പേടിയാണ് "

"അതെന്താ "

"കഴിഞ്ഞ ദിവസം സെക്യൂരിറ്റി യോട് പറഞ്ഞതു ഞാന്‍ മറന്നിട്ടില്ല

നിങ്ങള്‍ എത്ര പരിശോധിച്ചാലും കാണാത്ത ഒരു ആയുധം എന്റെ കയ്യിലുണ്ട് " " എന്ത് "

"സ്‌നേഹം " രണ്ടുപേരും പൊട്ടിച്ചിരിച്ചു .

ജെറാള്‍ഡ് വന്നു . ആദ്യ സന്ദര്‍ശനം ആവര്‍ത്തിക്കാതിരിക്കാന്‍ താന്‍ കരുതലോടെ നിന്നു. ജെറാള്‍ ഡിന്റെ വലതുകയ്യില്‍ രണ്ടു വിരലില്‍

മുറിവ് പറ്റി കെട്ടി വെച്ചിരിക്കുന്നു . "എന്ത് പറ്റി " ഒരു ആക്‌സി ഡാന്റ്‌റ്

. ജോണ്‍ ന്റെ നേരെ നിറയൊഴിച്ച കൈകള്‍. ഛെ ..അങ്ങനെയൊന്നും ചിന്തിക്കരുത് . വിരലുകള്‍ മാത്രമല്ല അവന്‍റെ ജീവിതം തന്നെമൊത്തമായി ചതഞ്ഞു പോയിരിക്കുന്നു .

അമ്മയുടെ മകന്‍റെ നേരെ നിറയൊഴിച്ച വിരലുകള്‍ക്ക് കിട്ടിയ ശിക്ഷ ആയിരിക്കും . ജെറാള്‍ഡ് ചിരിച്ചുകൊണ്ട് പറഞ്ഞു .

"അങ്ങനെ യൊന്നും പറയരുത്" . ആ വിരലുകളില്‍ തലോടി

"അമ്മേ ഇതാണോ സ്‌നേഹസ്പര്‍ശം " അമ്മയുടെ കത്ത് വായിച്ചു ഞാന്‍ കുറെ കരഞ്ഞു . ഈ വിരലില്‍ മുറിവേറ്റത് തെല്ലൊരാശ്വാസം തന്നു.

സാരമില്ല, അതെല്ലാം മാറിക്കൊള്ളും രണ്ടു വിരലുകളിലും സ്‌നേഹപൂര്‍വ്വംതലോടി.

ആരെങ്കിലും ജെറാ ള്‍ഡിനെ കാണാന്‍ വരാറുണ്ടോ ?

എനിക്കാകെ ഒരു സഹോദരി യെ ഉണ്ടായിരുന്നുള്ളൂ .അവര്‍ രണ്ടു മാസം മുന്‍പ് മരിച്ചു . ഞാന്‍ തനിച്ചായി.
"ഇല്ല ഇനി നിനക്ക് ഞാനുണ്ട് ". ഉറപ്പു കൊടുത്തു യാത്രയായി.

അവന്‍ കരയാന്‍ മറന്ന പോലെ കല്ലിച്ച ഹൃദയവുമായി തിരിച്ചു ഇരുളിലേയ്ക്കു മടങ്ങി.

അവനു വേണ്ടി നാഷ ണല്‍ ജിയോ ഗ്രാഫിക് മാഗസിന്‍ നു പണം അടച്ചു .

ജോണ്‍ സ്ഥിരം വായിക്കാറ് ഉള്ള മാഗസിന്‍. അവനിഷ്ടപ്പെടുമോ എന്തോ .

ഇടയ്ക്ക് കത്തുകള യ്ക്കും . നിയമം അനുവദിക്കുന്ന ഇടവേളകളില്‍ സന്ദര്‍ശനവും.

ഒരു ദിവസം അലെക്‌സിസ് പതിവില്ലാതെ വീട്ടില്‍ വന്നു . മമ്മ ജയിലില്‍ പോകാറു ണ്ടല്ലെ .. "ഉവ്വ് അതിന്"

"ഇനി മമ്മ പോകരുത് , ആ കള്‍പ്രിറ്റിനെ മേലില്‍ സന്ദര്‍ശിക്കരുത് " "ഞാന്‍ പോകും കടുപ്പിച്ചു പറഞ്ഞു "

അലെക്‌സിസ് അവന്‍ എനിക്ക് മകന ല്ലാ തായി മാറി.

അന്ന് രാത്രി വീണ്ടും കടല്‍ പോലെ പ്രക്ഷുബ്ധ മായി മനസ്സ് .

പിറ്റേന്ന് എണീറ്റപ്പോള്‍ നട്ടുച്ച കഴിഞ്ഞു . യു പി എസ് പാര്‍സല്‍ സര്‍വീസ് ന്റെ ഒരു ട്രക്ക് വീട്ടുമുറ്റത്ത്‌നിര്‍ത്തി. ഡ്രൈവര്‍ ഒരുപാക്കറ്റ് മായി ഇറങ്ങി . വീട്ടു നമ്പര്‍ നോക്കി സംശയം തീര്‍ത്ത് ഹലെന്‍ ഹാന്‍സെന്‍. അതെ
പാക്കറ്റ് വാങ്ങി തുറന്നു . ഒരു ഓര്‍ക്കിഡ് ബൊക്കെ .
"ഹാപ്പി മദേഴ്‌സ് ഡേ.
ചെയ്ത ദുഷ്കര്‍മ്മത്തിനു എനിക്ക് വധ ശിക്ഷ ലഭിക്കാതിരുന്നത് ഈ അമ്മയെ നേടാനായിരുന്നുവോ.

സ്‌നേഹപൂര്‍വ്വം ജെറാള്‍ഡ് "

ഇന്ന് മദേഴ്‌സ് ഡേ ആണല്ലോ ഓര്‍മ്മിപ്പിക്കാന്‍..മക്കള്‍ ഇല്ലാലോ .

മറന്നു പോയീ .

ഇത് മദേഴ്‌സ് ഡേ ക്കു ജോണ്‍ തരാറുള്ള വയലറ്റ് നിറമുള്ള ഓര്‍ക്കിഡ് പൂക്കള്‍ തന്നെ . അകത്തേയ്ക്ക്
കടന്നപ്പോള്‍ "ഹാപ്പി മദേഴ്‌സ് ഡേ... എവിടെ നിന്നാണ് ഈ ശബ്ദം ആരാണിവിടെ ... നിറ കണ്‍ ചിരിയോടെ ജോണ്‍ ... താങ്ക് യുജോണ്‍ ...കൈ നീട്ടി. ..സ്പര്‍ശിക്കാ നായില്ല . അത് ജോണ്‍ അല്ല ജെറാള്‍ ഡ് ആണ്. ... നീ എന്താണിവിടെ ... അവനുംഅപ്രത്യക്ഷനായീ. മഗ്‌നേലിയ മരത്തിന്റെ ഇലകളില്‍ സ്പര്‍ശി ച്ച ഒരു ഇളം കാറ്റ് ആ മുറിയിലേയ്ക്ക് കടന്നു വന്നു.
അദൃശ്യമായ ഒരു ആത്മാവിന്റെ ആലിംഗനം !!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക