Image

മാര്‍ട്ടിന്‍ ഉറുമീസ് ഒഐസിസി വിക്ടോറിയ പ്രസിഡന്റ്

Published on 10 May, 2018
മാര്‍ട്ടിന്‍ ഉറുമീസ് ഒഐസിസി വിക്ടോറിയ പ്രസിഡന്റ്

മെല്‍ബണ്‍: ഒഐസിസി വിക്ടോറിയ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി മാര്‍ട്ടിന്‍ ഉറുമീസ് ചുമതലയേറ്റു. കോണ്‍ഗ്രസിന്േറയും ഐഎന്‍ടിയുസിയുടെയും ഭാരവാഹിത്വത്തില്‍ ദീര്‍ഘനാള്‍ നാട്ടില്‍ പ്രവര്‍ത്തിക്കുകയും ഒഐസിസിയുടെ ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന മാര്‍ട്ടിന്‍ നല്ലൊരു സംഘാടകനാണ്. അങ്കമാലി അസോസിയേഷന്റെ പ്രഥമ പ്രസിഡന്റാണ്. 

ഡാന്‍ ഡി നോംഗിലെ ഡോക്കില്‍ നടന്ന യോഗം ഒഐസിസി ഗ്ലോബല്‍ കമ്മറ്റിയംഗം ബിജു സ്‌കറിയ ഉദ്ഘാടനം ചെയ്തു. മാര്‍ട്ടിന്‍ ഉറുമീസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്ഥാപക പ്രസിഡന്റ് ജോസ് എം. ജോര്‍ജ്, മുന്‍ വിക്ടോറിയാ പ്രസിഡന്റ് ജോസഫ് പീറ്റര്‍, സോബന്‍ തോമസ്, അരുണ്‍ നായര്‍, ഷിനോയി മഞ്ഞാങ്കല്‍, വനിതാ പ്രതിനിധികളായ ജൂബി ജോര്‍ജ്, റിയാ സിജോഷ്, ഷിജോ ചേന്നോത്ത്, അനില്‍ പുല്ലുകാട്ട്, ലിന്‍ന്േ!റാ ദേവസി, ജിജേഷ് പി.വി. ബോസ് കോ തിരുവനന്തപുരം എന്നിവര്‍ പ്രസംഗിച്ചു. ഐസിസി ഓസ്‌ട്രേലിയ കണ്‍വീനര്‍ ഹൈനസ ബിനോയി പുതിയ കമ്മറ്റിക്ക് ആശംസകള്‍ നേര്‍ന്നു. മേയ് 21 ന് രാജീവ് ഗാന്ധി സ്മരണാജ്ഞലി വിപുലമായി നടത്തുവാനും തീരുമാനിച്ചു. വിക്ടോറിയ കമ്മിറ്റി ഭാരവാഹികള്‍: മാര്‍ട്ടിന്‍ ഉറുമീസ് (പ്രസിഡന്റ്). ബിജു ഇടശേരി, സ്റ്റാന്‍ലി അഗസ്ത്യന്‍, ഷിജോ ചേന്നോത്ത്, റിയാ സിജേഷ് (വൈസ് പ്രസിഡന്റുമാര്‍), ജോജി കാഞ്ഞിരപ്പള്ളി, ജിജേഷ് പി.വി. അരുണ്‍ നായര്‍, ഷിനോയി സ്റ്റീഫന്‍, ഡോണ്‍ ബോസ് കോ, ലിന്േ!റാ ദേവസി, ദീപ്തി നിര്‍മല, ജൂബി ജോര്‍ജ്, റ്റിജോ ജോസ് (ട്രഷറര്‍) ,കമ്മറ്റിയംഗങ്ങള്‍: ഷാജി പുല്ലന്‍, ഷൈജു ദേവസി, ബിജു പടയാറ്റില്‍, സാജു പോള്‍, ജസ്റ്റിന്‍ ജയിംസ്, തന്പി ചെമ്മനം, അനില്‍ ജയിംസ്, അലന്‍ കുര്യാക്കോസ്, നിബു വര്‍ഗീസ്, ജസ്റ്റിന്‍ ജേക്കബ്, എബിന്‍ ടോം, ജോണ്‍ ദേവസി, ഹിന്‍സോ തങ്കച്ചന്‍, ജോസഫ് കായപ്പുറത്ത്, ജൂബി ബല്ലാറട്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക