Image

സ്വിസ് ഗാര്‍ഡുമാര്‍ക്ക് 3 ഡി പ്രിന്ററില്‍ നിര്‍മിച്ച പ്ലാസ്റ്റിക് തൊപ്പി

Published on 10 May, 2018
സ്വിസ് ഗാര്‍ഡുമാര്‍ക്ക് 3 ഡി പ്രിന്ററില്‍ നിര്‍മിച്ച പ്ലാസ്റ്റിക് തൊപ്പി

വത്തിക്കാന്‍സിറ്റി: സ്വിസ് ഗാര്‍ഡ് എന്നറിയപ്പെടുന്ന മാര്‍പാപ്പായുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുതിയ തൊപ്പി. വത്തിക്കാനിലെ പ്രശസ്തരായ സ്വിസ് ഗാര്‍ഡുമാര്‍ക്ക് ഇനി 3 ഡി പ്രിന്ററില്‍ നിര്‍മിച്ച പ്ലാസ്റ്റിക് തൊപ്പി ഉപയോഗിക്കാന്‍ അനുമതിയായി. യൂണിറ്റിലേക്കുള്ള പുതിയ 32 പേരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് പുതിയ തൊപ്പികള്‍ ആദ്യമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഇനം തൊപ്പികള്‍ നിര്‍മിക്കാന്‍ ചെലവ് വളരെ കുറവും ധരിക്കാന്‍ വളരെ എളുപ്പവുമാണ്. നിലവില്‍ ഉപയോഗിച്ചു വരുന്ന ലോഹത്തൊപ്പിയെ അപേക്ഷിച്ച്, ദീര്‍ഘനേരം ധരിക്കുന്‌പോഴുള്ള ബുദ്ധിമുട്ടുകള്‍ ഇതിനു വളരെ കുറവാണ്.

സ്വിസ് എന്‍ജിനിയര്‍ പീറ്റര്‍ പോര്‍ട്ട്മാനാണ് പുതിയ തൊപ്പികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 800900 യൂറോയാണ് ഓരോന്നിനും ചെലവ്. നിലവിലുള്ളവയ്ക്ക് 2000 യൂറോയ്ക്കടുത്തു വരും വില.

നാല്പത് തൊപ്പികള്‍ ഇതിനകം നിര്‍മിച്ചു കഴിഞ്ഞു. ഇതിനായി സംഭാവനകള്‍ വഴിയും സ്വകാര്യ സ്‌പോണ്‍സര്‍മാര്‍ വഴിയുമാണ് പണം കണ്ടെത്തിയിരിക്കുന്നത്. 60 തൊപ്പികള്‍ കൂടി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്വിസ് സായുധ സേനകളില്‍ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 19 നും 30 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരെയാണ് സ്വിസ് ഗാര്‍ഡില്‍ റിക്രൂട്ട് ചെയ്യുന്നത്. മാത്രവുമല്ല സ്വിസ് പൗരത്വമുള്ള കത്തോലിക്കരുമായിരിക്കണം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക