Image

പാത്രിയര്‍ക്കീസ് ബാവയുടെ സലാലാ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം

Published on 10 May, 2018
പാത്രിയര്‍ക്കീസ് ബാവയുടെ സലാലാ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം

മസ്‌കറ്റ്: പാത്രിയര്‍ക്കീസ് ബാവയുടെ സലാലാ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മേയ് 11, 12 തീയതികളിലാണ് സലാല സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ബാവ ശ്ലൈഹീക സന്ദര്‍ശനം നടത്തുന്നത്. 

11 ന് വൈകുന്നേരം ആറിന് ബാവയ്ക്ക് വിവിധ ഭക്തസംഘടനകളുടെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തില്‍ പള്ളിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്നു പരിശുദ്ധ ബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പള്ളിയുടെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം, സ്‌നേഹ വിരുന്ന് എന്നിവ നടക്കും. 

12 ന് രാവിലെ സലാലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ബാവാ, വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞു 3.30 ന് ബാവ ബെയ്‌റൂട്ടിലേയ്ക്ക് യാത്ര തിരിക്കും. 

വാര്‍ത്താസമ്മേളനത്തില്‍ പള്ളി വികാരി ഫാ.വര്‍ഗീസ് താഴത്തേക്കുടി, വൈസ് പ്രസിഡന്റ് കമാണ്ടര്‍ പി.ജി.വര്‍ഗീസ്, ട്രസ്റ്റി റെജി വര്‍ഗീസ്, സെക്രട്ടറി മാത്യു ചെറിയാന്‍ ,പബ്ലിസിറ്റി കണ്‍വീനര്‍ വിജോ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക