Image

റിഥം ഓഫ് ഡാളസ് പത്താമത് വാര്‍ഷികാഘോഷം മെയ് 12 ന്

എബി മക്കപ്പുഴ Published on 10 May, 2018
റിഥം ഓഫ് ഡാളസ് പത്താമത് വാര്‍ഷികാഘോഷം മെയ് 12 ന്
ഡാളസ്: ഡാളസിലെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന റിഥം ഓഫ് ഡാളസ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍ ഡാളസ് സെന്റ്‌മേരിസ് ഓര്‍ത്തോഡോക്‌സ് പള്ളിയുടെ ആഡിറ്റോറിയത്തില്‍ മെയ് മാസം 12-നു ശനിയാഴ്ച 4:30 മണി മുതല്‍ അരങ്ങേറും.

ഭാരതനാട്ട്യം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ബോളിവുഡ്,ഫോള്‍ക ്ഡാന്‍സ്, കൂടാതെ പിയാനോ, കര്‍ണാട്ടിക് മ്യൂസിക്, ഗിറ്റാര്‍ തുടങ്ങിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ മികച്ചകലാപ്രകനങ്ങള്‍ നടത്തപ്പെടും.

ജിമ്മി & ഷൈനി ഫിലിപ്പ് എന്നിവര്‍ നടത്തിവരുന്ന റിഥം ഓഫ് ഡാലസിന്റെ പത്താമത് വര്‍ഷികസമ്മേളനത്തിലേക്ക് ഡാളസിലെ എല്ലാ കലാപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
റിഥം ഓഫ് ഡാളസ് പത്താമത് വാര്‍ഷികാഘോഷം മെയ് 12 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക