Image

ചെങ്ങന്നൂരില്‍ മത്സരരംഗത്തുള്ളത് 25 സ്ഥാനാര്‍ത്ഥികള്‍; പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചു

Published on 10 May, 2018
 ചെങ്ങന്നൂരില്‍ മത്സരരംഗത്തുള്ളത് 25 സ്ഥാനാര്‍ത്ഥികള്‍; പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചു
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിധിയെഴുത്തെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെട്ട ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ 25 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

അതില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിനും ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്കും ഓരോ അപരന്മാരും മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പത്രിക സമര്‍പ്പണത്തിനുള്ള സമയവും അവസാനിച്ചു. പത്രിക പിന്‍വലിക്കുകയും സൂക്ഷ്മ പരിശോധനയും അവസാനിക്കുമ്പോള്‍ മാത്രമാണ് അവസാനം വരെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം മനസിലാകൂ. എന്തായാലും ശക്തമായ പ്രചരണവുമായി ഓരോ മത്സരാര്‍ത്ഥിയും ചെങ്ങന്നൂരിലെ വോട്ടര്‍മാരുടെ മുന്നില്‍ എത്തുമ്പോള്‍ മത്സരം കൂടുതല്‍ ശക്തമാകും. 

അതേസമയം, ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിന്റെ നിലപാട് ഇന്നറിയാം. പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഉച്ചക്ക് ശേഷം കോട്ടയത്ത് നടക്കും. വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം മുന്നോട്ട് വെച്ചതായാണ് സൂചന. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായക പ്രഖ്യാപനം വേണ്ടതില്ലെന്നാണ് മാണിയുടെ നിലപാട്. മനസാക്ഷി വോട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഉന്നതാധികാരസമിതിയില്‍ മാണി വിഭാഗത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ജോസഫ് വിഭാഗത്തെ പിണക്കി മുന്നോട്ട് പോകാന്‍ സാധ്യതയില്ല. ഉച്ചക്ക് രണ്ടരക്ക് കോട്ടയത്തെ സ്വകാര്യഹോട്ടലിലാണ് യോഗം. യോഗത്തിന് തലേദിവസം പിണറായി വിജയനെ പുകഴ്ത്തി ലേഖനമെഴുതിയെ കെ എം മാണി വ്യക്തമായ സന്ദേശം നല്‍കിക്കഴിഞ്ഞു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക