Image

തിരുപ്പതി ദര്‍ശനത്തിനെത്തിയ ബിജെപി അധ്യക്ഷന്റെ വാഹനം തടഞ്ഞു

Published on 11 May, 2018
തിരുപ്പതി ദര്‍ശനത്തിനെത്തിയ ബിജെപി അധ്യക്ഷന്റെ വാഹനം തടഞ്ഞു
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്കെതിരെ ആന്ധ്രയില്‍ പ്രതിഷേധം. ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി ആവശ്യപ്പെട്ട്‌ സമരം ചെയ്യുന്നവരാണ്‌ തിരുമലൈയില്‍ വെച്ച്‌ ബിജെപി അധ്യക്ഷനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്‌.

അമിത്‌ ഷായുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിലെ കാറിന്റെ ചില്ല്‌ തകര്‍ക്കുകയും ചെയ്‌തു.

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ്‌ പ്രരണത്തിന്‌ ശേഷം തിരുപ്പതി ക്ഷേത്രദര്‍ശനത്തിനായാണ്‌ അമിത്‌ ഷാ ആന്ധ്രയിലെത്തിയത്‌. ക്ഷേത്രത്തിലേക്കുള്ള യാത്രയ്‌ക്കിടെ തന്നെ അമിത്‌ ഷാക്കെതിരെ ടിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പിന്നീട്‌ ക്ഷേത്രം ദര്‍ശനം കഴിഞ്ഞ്‌ തിരിച്ച്‌ വരികയായിരുന്ന അമിത്‌ ഷായുടെ വാഹന വ്യൂഹത്തെ ടിഡിപി പ്രവര്‍ത്തകര്‍ തടഞ്ഞു.

പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാള്‍ അമിത്‌ ഷായുടെ വാഹനവ്യൂഹത്തിലെ കാറിന്‌ നേരെ കല്ലെറിയുകയായിരുന്നു. പിന്നീട്‌ പൊലീസെത്തിയാണ്‌ ഷായെയും കൂട്ടരെയും രക്ഷപ്പെടുത്തിയത്‌.

ആന്ധ്രയ്‌ക്ക്‌ പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യം ഉപക്ഷേിച്ചിരുന്നു. ഇതിന്‌ ശേഷം ബിജെപിക്കെതിരെ വന്‍ പ്രതിഷേധമാണ്‌ ആന്ധ്രയില്‍ അലയടിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക