Image

സാം കൊണ്ടാഴി വിക്ലിഫ് ഇന്ത്യയുടെ പുതിയ സിഇഒ.

ടോണി ഡി ചേവൂകാരന്‍ Published on 11 May, 2018
സാം കൊണ്ടാഴി വിക്ലിഫ് ഇന്ത്യയുടെ പുതിയ സിഇഒ.
തിരുവല്ല: ക്രൈസ്തവ എഴുത്തുകാരനും യുവജനപ്രവര്‍ത്തകനുമായ സാം കൊണ്ടാഴി വിക്ലിഫ് ഇന്ത്യയുടെ പുതിയ സിഇഒയായി ചുമതലയേറ്റു. അലക്‌സ് മാത്യു വിരമിച്ച ഒഴിവിലേക്കാണ് സാം കൊണ്ടാഴിയെ വിക്ലിഫ് ഇന്ത്യയുടെ ബോര്‍ഡ് തിരെഞ്ഞെടുത്ത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എംസിഎ പഠനത്തിനുശേഷം അദ്ദേഹം 2007ല്‍ വിക്ലിഫ് ഇന്ത്യയില്‍ ചേരുകയും തുടര്‍ന്ന് വിശാഖപട്ടണം,നാസിക്, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ താമസിച്ച് ഭാഷാശാസ്ത്രപരമായ ബന്ധപ്പെട്ട സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

പ്രമുഖ അന്താരാഷ്ട്ര ബൈബിള്‍ പരിഭാഷാ സംഘടനയായ വിക്ലിഫിന് ഇന്ത്യയിലടക്കം 105 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. 1980ലാണ് കോട്ടയം സ്വദേശി റവ. ജേക്കബ് ജോര്‍ജ് ചില സ്‌നേഹിതരുമായി ചേര്‍ന്ന് വിക്ലിഫ് ബൈബിള്‍ പരിഭാഷാപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചത്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന വിക്ലിഫ് ഇന്ത്യയ്ക്ക് ഇന്ന് 28 ഭാഷകളില്‍ ബൈബിള്‍ പരിഭാഷാപ്രവര്‍ത്തനങ്ങളും വിവിധ സാമൂഹികവികസന പദ്ധതികളും ഉണ്ട്. ഡെറാഡൂണിലെ പരിശീലനകേന്ദ്രത്തില്‍ വിവിധ ഭാഷാശാസ്ത്രപരമായ പരിശീലനങ്ങള്‍ ഇന്ത്യയിലെ എല്ലാ പരിഭാഷാസംഘടനങ്ങള്‍ക്കും നല്‍കി വരുന്നു. ഇതുവരെയും ബൈബിള്‍ ലഭ്യമല്ലാത്ത ഭാഷാസമൂഹങ്ങളില്‍ കടന്നുചെന്ന് ഭാഷാപഠിച്ച് ലിപിതയ്യാറാക്കി ഭാഷാവികസനപ്രവര്‍ത്തനങ്ങളും ബൈബിള്‍ പരിഭാഷയും വിക്ലിഫ് പരിഭാഷാപ്രവര്‍ത്തകര്‍ ചെയ്തുവരുന്നു. 
 
ഗുഡ്‌ന്യൂസ് ബാലലോകം സംസ്ഥാന വൈസ്പ്രസിഡണ്ട്, പിവൈപിഎ ജനറല്‍ വൈസ്പ്രസിഡണ്ട്, ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ ആദ്യക്കാലസംഘാടകന്‍ എന്നീ നിലകളില്‍ സാം കൊണ്ടാഴി കേരളത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. െ്രെകസ്തവ ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി എഴുതുന്ന അദ്ദേഹം ഗുഡ്‌സീഡ് മാസികയുടെ ചീഫ് എഡിറ്ററും ഓണ്‍ലൈണ്‍ ഗുഡ്‌ന്യൂസിന്റെ ഐടി ചീഫ് കണ്‍സള്‍ട്ടന്റുമാണ്.

ഭാര്യ: ബെന്‍സി(ഹൈസ്‌ക്കൂള്‍ അധ്യാപിക), മക്കള്‍: ജോവന്ന, ജാനീസ്, ഡേവ്‌ജോണ്‍ കാതേട്ട്. തൃശൂര്‍ കൊണ്ടാഴി കാതേട്ട് കെ.സി മത്തായി, സാറാമ്മ എന്നിവരാണ് മാതാപിതാക്കള്‍.

സാം കൊണ്ടാഴി വിക്ലിഫ് ഇന്ത്യയുടെ പുതിയ സിഇഒ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക