Image

ലാലു പ്രസാദ് യാദവിന് ജാമ്യം

Published on 11 May, 2018
ലാലു പ്രസാദ് യാദവിന് ജാമ്യം
തടവുശിക്ഷയനുഭവിക്കുന്ന ആര്‍ ജെ ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് കോടതി ജാമ്യമനുവദിച്ചു. ഝാര്‍ഖണ്ഡ് ഹൈകോടതിയാണ് കാലിത്തീറ്റ കുംഭകോണം അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ലാലുവിന് ആറ് ആഴ്ചത്തെ താല്‍കാലിക ജാമ്യം അനുവദിച്ചത്. മോശം ആരോഗ്യം പരിഗണിച്ചാണ് കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്.
ഇപ്പോള്‍ മകന്റെ കല്യാണത്തിനായി പരോളിലിറങ്ങിയിട്ടുള്ള ലാലു പട്‌നയിലാണുള്ളത്. മെയ് 12നാണ് മകന്‍ തേജ് പ്രതാപിന്റെ വിവാഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക