Image

ദേവാലയ നിര്‍മാണ ധനസമാഹരണം: "ചിത്രശലഭങ്ങള്‍' ഞായറാഴ്ച അറ്റ്‌ലാന്റയില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 May, 2018
ദേവാലയ നിര്‍മാണ ധനസമാഹരണം: "ചിത്രശലഭങ്ങള്‍' ഞായറാഴ്ച അറ്റ്‌ലാന്റയില്‍
അറ്റ്‌ലാന്റ: മലയാളക്കരയുടെ വാനമ്പാടി ശ്രീമതി കെ എസ് ചിത്രയും ബഹുമുഘപ്രതിഭയും സംഗീത സംവിധായകനുമായ ശ്രീ.ശരത്തും ചേര്‍ന്നൊരുക്കുന്ന സംഗീത കലാവിരുന്ന് "ചിത്രശലഭങ്ങള്‍ " മെയ് 13 നു അറ്റ്‌ലാന്‍റ്റയിലെ ലസിറ്റര്‍ ഹൈസ്കൂളിന്‍റെ കോണ്‍സേര്‍ട്ട് ഹാളില്‍ വച്ചു നടത്തപ്പെടും. പ്രശസ്ത വയലിനിസ്റ്റും ഗായികയുമായ രൂപരേവതിയും, ഗായകന്‍ നിഷാദും ഒപ്പം ലൈവ് ഓര്‍ക്കസ്ട്രയും ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.

സംഗീത പരിപാടികള്‍ക്ക് വേണ്ടി പ്രത്യേകമായി ഗ്രീക്കു സ്‌റ്റൈലില്‍ പണിതുയര്‍ത്തിയിട്ടുള്ള ഹാള്‍ ഈ സംഗീത വിരുന്നിനു മാറ്റു കൂട്ടും .ആയിരത്തോളം ആളുകള്‍ക്ക് ഒരുമിച്ചിരിന്ന് ആസ്വദിക്കാനുതകുന്ന ഈ വേദി നിറഞ്ഞു കവിയുന്നതിനുള്ള

തികഞ്ഞ പ്രോത്സാഹനം എല്ലാ കലാ പ്രേമികളും നല്‍കി വരുന്നു. ഈ കലാസന്ധ്യയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകരായ അല്‍ഫോന്‍സ ഫൊറോന പള്ളിയുടെ വികാരി ഫാ.മാത്യു ഇളയടത്തുമടം അറിയിച്ചു.

സെന്റ് അല്‍ഫോന്‍സാ പള്ളിയുടെ നിര്‍മാണത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടി നടത്തപ്പെടുന്ന ഈ പരിപാടിയുടെ വിജയത്തിനു വേണ്ടി പരിശ്രമിക്കുകയും ടിക്കറ്റുകള്‍ എടുത്തു പ്രോത്സാഹിപ്പിക്കുകയും ചെയ്ത സഹൃദയരായ എല്ലാ കലാ സ്‌നേഹികളെയും ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു .ഏകദേശം 95% ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് കഴിഞ്ഞതായും ശേഷിക്കുന്ന ഏതാനും സീറ്റുകള്‍ ഓണ്‍ലൈന്‍ വഴി തത്സമയം ലഭ്യമാകുന്നതാണ് എന്നും ഈ പരിപാടിയുടെസംഘാടകര്‍ അറിയിക്കുന്നു .

വിവരങ്ങള്‍ക്ക് www.http://stalphonsacatholicchurch.org
എബ്രഹാം അഗസ്റ്റിന്‍ 770.624.7793,
ജോജി കെ ജോസ് : 317.457.3748
ഷാനി വാഴക്കാട്ട് : 770.880.9743
ദേവാലയ നിര്‍മാണ ധനസമാഹരണം: "ചിത്രശലഭങ്ങള്‍' ഞായറാഴ്ച അറ്റ്‌ലാന്റയില്‍
Join WhatsApp News
Mathew V. Zacharia 2018-05-11 11:40:17
Let the venue be for the glory of God and an inspirational to all attendees with K S Chitra"s Christian devotional songs and melody. A well wisher from New York
Mathew V. Zacharia, New Yorker
യേശു 2018-05-11 14:34:08
 'എന്റെ ആലയം പ്രാർത്ഥനാലയം അത് നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി'  ചിത്ര പാടിയതുകൊണ്ടോ ശരത് പാടിയതുകൊണ്ടോ ഒരുത്തനും എന്റെ പിൻഗാമി ആകാൻ കഴിയില്ല  .  ഹിന്ദുവിന്റെ ദൈവത്തെക്കാൾ സ്രേഷ്ടനായ ദൈവമാണ് ഞാൻ എന്ന് വരുത്തി തീർക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണ് കുല്സിതമായ ഒരു കമന്റെ ഇവിടെ ഇട്ടിരിക്കുന്നത്. സത്യങ്ങൾ മത ജാതി വർണ്ണങ്ങൾക്ക് അപ്പുറമാണ് എന്നറിയാത്തതുകൊണ്ടാണ് തന്റെ ദൈവം ഏറ്റവും ഉന്നതനാണ് എന്ന ഭാവത്തിൽ ചിലർ കമന്റ് എഴുതുന്നത് . നിങ്ങൾക്ക് അയ്യോ കഷ്ടം .  കാരണം സത്യങ്ങളെ ഗ്രഹിക്കുവാനുള്ള മനസ്സ് നിങ്ങൾക്കില്ല - 'നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുകയും അതിൽ നിത്യജീവൻ ഉണ്ടെന്ന് നിരൂപിക്കുകയും ചെയ്യുന്നു .ജീവൻ പ്രാപിക്കേണ്ടതിന് നിങ്ങൾ എന്റെ അരികിൽ വരുവാൻ മടികാട്ടുന്നു' ഹിന്ദുക്കളും, മഹമതിയരും, ശൂദ്രനും, ബ്രാമ്ഹണനും, സ്കെഡ്യുൾ കാസ്റ്റും, പറയാനും പുള്ളോനും എല്ലാം ഒരേ ചൈതന്യത്തിന്റെ ഭാഗമാണ് .  എനിക്ക് വേണ്ടി ആരും യുദ്ധം ചെയ്യണ്ട ജാതി മത വിഭാഗിയത സൃഷ്ടിക്കണ്ട .  സ്വർഗ്ഗരാജ്യം ഭൂമിയിൽ സ്ഥാപിക്കണമെങ്കിൽ ജാതിമത വ്യവസ്‌തുതികൾക്ക് അധീതമായ ഒരു വിവേചന ബുദ്ധി ആവശ്യമാണ് . ഈ കമന്റ്ക്കാരന് ഇതുവരെ അതുകിട്ടിയിട്ടില്ല . പിന്നെ മരണം ജന്മത്തിന്റെ ഭാഗമാണ് . എനിക്കുപോലും മരണത്തെ ഒഴിവാക്കാൻ കഴിഞ്ഞില്ല . അത് സത്യമാണ് .  അതുകൊണ്ട് പാസ്റ്റർ ആയാലും മെത്രാനായാലും മരിക്കും. ഏതു വിധത്തിലും മരിക്കും -  കൂടുതൽ വായിച്ച് വിവരം വയ്ക്കുമ്പോൾ അത് നിന്നെ സ്വാതന്ത്രനാക്കും . അപ്പോൾ ദൈവവും മനുഷ്യനും ഒന്നാകും 


sch cast 2018-05-11 17:05:33
Make sure the new church has 3 drive in windows. Soon people will be coming through them to give  confession in #1, receive communion in #2 and put money in # 3
After 10-20 years you can sell it to Mcdonalds. Young generation won't come to your mega churches. They will join Salvation army of Jesus. We feed people, give them furniture, we do help those who need help, We won't take money from poor. We give them as Jesus told us.
All Christian churches will be closed. But S A is the future. Join Salvation Army and be a humble follower of our Lord Jesus.
sch cast,Pakalomattom. Director 1983-2005 2018-05-11 20:13:45
There is only one spirit, that is Jesus, Father and Holy Spirit. Jack Daniel is BJP attacking Christians.
All BJP go back to Iran or Germany. This is a Christian Country. Jesus will throw the molten rock on you, Jack Daniel. Jesus is coming, you see all the smoke coming out from the mountains, that means Jesus is here. Our trump Jesus, Praise the Lord, Halleluyya.
Jack Daniel 2018-05-11 18:26:42
There is only one salvation and that is spiritual salvation
John 2018-05-12 10:16:29
രാജ്യ സ്നേഹികൾ അല്ലാത്ത മുസ്ലിങ്ങൾ പാകിസ്താനിലേക്ക് പോകണം എന്ന് പറയുന്ന ആർ എസ് എസ് കാരും അമേരിക്ക ക്രിസ്ത്യൻ രാജ്യമാണ് ക്രിസ്ത്യൻ മതത്തെ വിമർശിക്കുന്നവർ രാജ്യം വിടണം എന്ന് പറയുന്ന SchCast എന്ന ക്രിസ്ത്യൻ തീവ്രവാദിയും ഒരേ തൂവൽ പക്ഷികൾ അല്ലെ. For your kind information America is a secular country not a Christian country. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക