Image

ജസ്റ്റിസ്‌ കെഎം ജോസഫിന്റെ പേര്‌ വീണ്ടും ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനം

Published on 11 May, 2018
ജസ്റ്റിസ്‌ കെഎം ജോസഫിന്റെ പേര്‌ വീണ്ടും ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനം


ജസ്റ്റിസ്‌ കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കാനുള്ള ശിപാര്‍ശ വീണ്ടും കേന്ദ്രസര്‍ക്കാറിന്‌ സമര്‍പ്പിക്കാന്‍ കൊളീജിയം തീരുമാനിച്ചു. കെ.എം ജോസഫിനൊപ്പം മറ്റ്‌ ജഡ്‌ജിമാരുടെ പേരുകള്‍ കൂടി നല്‍കണോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നില നില്‍ക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ ബുധനാഴ്‌ച വീണ്ടും യോഗം ചേരാന്‍ കൊളീജിയം തീരുമാനിച്ചു.

ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്‌ജിമാരേക്കൂടി സുപ്രീംകോടതി ജഡ്‌ജിമാരായി ഉയര്‍ത്തുന്ന വിഷയവും കൊളീജിയം ഇന്നു ചര്‍ച്ച ചെയ്‌തു. ഈ ജഡ്‌ജിമാരുടെ പേരിനൊപ്പം കെ.എം ജോസഫിന്റെ പേര്‌ ചേര്‍ക്കണോ അതോ പ്രത്യേകമായി മറ്റൊരു ശുപാര്‍ശയായി കെ.എം. ജോസഫിന്റെ പേര്‌ നല്‍കണോ എന്ന കാര്യത്തില്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുക്കാനായില്ല.

കെ.എം ജോസഫിനെ അതേ സമയം,ജോസഫിനെ സുപ്രീം കോടതി ജഡ്‌ജിയാക്കാനുള്ള കൊളീജിയം ശിപാര്‍ശ കഴിഞ്ഞ മാസം കേന്ദ്രം മടക്കിയിരുന്നു. ശിപാര്‍ശ മടക്കാന്‍ കേന്ദ്രത്തിന്‌ അധികാരമുണ്ടെന്ന നിലപാടാണ്‌ ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര പ്രകടിപ്പിച്ചിരുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക