Image

സ്‌ത്രീ-പുരുഷ തുല്യത പ്രയോഗത്തില്‍ കമ്മിയാണന്ന്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Published on 11 May, 2018
സ്‌ത്രീ-പുരുഷ തുല്യത  പ്രയോഗത്തില്‍ കമ്മിയാണന്ന്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: സമൂഹത്തില്‍ സ്‌ത്രീ പുരുഷ തുല്യത പരസ്യമായി പറയുന്നത്‌ മാത്രമാണെന്ന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പരസ്യമായി പറയാന്‍ മാത്രേ തുല്യത ഉപയോഗിക്കുന്നത്‌. പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ലെന്ന്‌ മന്ത്രി കൂട്ടിചേര്‍ത്തു. കേരള ഗവ. ഫാര്‍മസിസ്റ്റ്‌ അസോസിയേഷന്‍ വജ്രജൂബിലി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന വനിതാ സമ്മേളനം ഉദ്‌ഘാടനം െചയ്യുകയായിരുന്നു അവര്‍. സ്‌ത്രീകള്‍ ഇരട്ടചൂഷണത്തിന്‌ വിധേയരാകുന്നവരാണ്‌.

ചെറിയ പ്രായം മുതലേ കുട്ടികള്‍ക്കിടയില്‍ ആണും പെണ്ണും തമ്മിലുള്ള തുല്യത വളര്‍ന്നു വരണം എന്നാല്‍ മാത്രമേ സമൂഹത്തിലും അങ്ങനെ സാധ്യമാവുകയുള്ളു. വീട്ടില്‍ തുല്യരായി വളര്‍ന്നാലേ സ്‌ത്രീ-പുരുഷ സമത്വം യാഥാര്‍ഥ്യമാകൂ. പഠനകാലത്തുതന്നെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക്‌ വീട്ടിലെ ചുമതലകള്‍ നല്‍കണം.മന്ത്രി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക