Image

അമേരിക്കയില്‍ ഇത് പൂക്കളുടെ കാലം: ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 11 May, 2018
അമേരിക്കയില്‍ ഇത് പൂക്കളുടെ കാലം: ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നില്‍ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്.

അമേരിക്കയില്‍ പൂക്കളുടെ വസന്തം ഒരുക്കി കൊണ്ട് ചെറി ബ്ലോസം ഫെസ്റ്റിവല്‍. ഒരു പ്രദേശം മുഴുവന്‍ ചെറി മരങ്ങളില്‍ നിറയെ പൂക്കളുമായുള്ള കാഴ്ച്ച കണ്ണുകള്‍ക്ക് ആനന്ദമുളവാക്കുന്നതാണ്. പഠനത്തിന് പ്രായം ഒരു പ്രശ്‌നമേയല്ലെന്ന് വിളിച്ചോതി കൊണ്ട് 96ആം വയസ്സില്‍ കോളേജ് ബിരുദം കരസ്ഥമാക്കി കൊണ്ട് ഒരു അമേരിക്കന്‍ മുന്‍ സൈനികന്‍ മാതൃകയാകുന്നു.

ഹോളിവുഡ് വിശേഷങ്ങളില്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ഇന്‍ക്രഡിബിള്‍സ് 2ന്റെ അണിയറ വിശേഷങ്ങള്‍. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം വിപുലമായ പരിപാടികളോടെ നടന്നു. അമേരിക്കന്‍ ഐക്യ നാടുകള്‍ സന്ദര്‍ശിച്ച റോജി എം. ജോണ്‍ എം.എല്‍.എ.യ്ക്ക്, ന്യൂജേഴ്‌സിയിലെ പൗരാവലി സ്വീകരണം നല്‍കി.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മെഡിക്കല്‍ ജേര്‍ണലിസം എന്ന പ്രോജക്റ്റിന്റെ ഉത്ഘാടനം, വി.ടി.ബല്‍റാം എം.എല്‍.എ. ഡാളസ്സില്‍ നിര്‍വ്വഹിച്ചു.

ഇന്റര്‍നാഷണല്‍ ഡാന്‍സ് ഡേ പ്രമാണിച്ച്, സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ സ്ക്കൂള്‍ ഓഫ് ഇന്ത്യന്‍ ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഗമം എന്ന നൃത്തോത്സവം നടത്തി.

ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക