Image

നുണമരം (കവിത: തമ്പി ആന്റണി)

Published on 11 May, 2018
നുണമരം (കവിത: തമ്പി ആന്റണി)
ആദ്യം അവള്‍ നുണപറഞ്ഞു
അപ്പാടെ വിശ്വസിച്ചു
ഞാന്‍ നേരുപറഞ്ഞു
അപ്പോഴും
അവള്‍ നുണ പറഞ്ഞു
അപ്പോള്‍ ഞാനും
നുണയോടു നുണതന്നെ.
ഉഷ്ണം ഉഷ്‌ണേന ശാന്തി
എന്നല്ലേ പറയുന്നത്
ഇപ്പോഴാണ് എനിക്കും
മനസ്സിലായത്
ഈ സ്‌നേഹം ഇമ്മിണി വല്ല്യ
ഒരു നുണമരമാണന്ന്..
ഒരിക്കല്‍ വളര്‍ന്നു വളര്‍ന്നു
ഏതു കാറ്റിലും
ആടിയുലയുന്ന
ഒരു വന്മരമാകുമെന്ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക