Image

കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പ്‌: 39 ശതമാനം പോളിങ്‌

Published on 12 May, 2018
കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പ്‌:  39 ശതമാനം പോളിങ്‌

ബെംഗളൂരു:  സംസ്‌ഥാന ദേശീയ രാഷ്‌ട്രീയത്തില്‍ വഴിത്തിരിവാകുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോ?െട്ടടുപ്പ്‌പുരോഗമിക്കുന്നു. ഉച്ചവരെ 39 ശതമാനം വോട്ടാണ്‌രേഖപ്പെടുത്തിയത്‌. ചിലയിടങ്ങളില്‍ വോട്ടിങ്ങ്‌ മെഷീനില്‍ തകരാറുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ബംഗളൂരുവ?െല അഞ്ചു ബൂത്തുകളിലെ വോട്ടിങ്ങ്‌ മെഷീനില്‍ രേഖപ്പെടുത്തുന്ന വോട്ടുകളെല്ലാം താമരക്കാണ്‌ വീഴുന്നതെന്ന ആരോപണവും കോണ്‍ഗ്രസ്‌ ഉന്നയിക്കുന്നുണ്ട്‌. രാവിലെ ഏഴ്‌ മണി മുതലാണ്‌ വോട്ടെടുപ്പ്‌ ആരംഭിച്ചത്‌.

മംഗളൂരു, ദക്ഷിണ കന്നഡ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ രൂപപ്പെട്ടു. അതേസമയം, മൈസൂരു, ബെംഗളൂരു, മടിക്കേരി, തുടങ്ങിയ മേഖലകളില്‍ മന്ദഗതിയിലാണ്‌ പോളിങ്‌.  വൈകീട്ട്‌ ആറ്‌ മണി വരെയാണ്‌ പോളിങ്‌.

224 നിയോജക മണ്ഡലങ്ങളില്‍ 222 ഇടങ്ങളിലാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌.  രണ്ടിടത്തെ തിരഞ്ഞെടുപ്പ്‌ മാറ്റിവെച്ചിട്ടുണ്ട്‌.  സ്‌ത്രീകള്‍ക്ക്‌ മാത്രമായി പിങ്ക്‌ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്‌ എന്നതാണ്‌ ഇത്തവണത്തെ തിരഞ്ഞെടുപ്പിന്‍റ പ്രത്യേകത. 450 പിങ്ക്‌ ബൂത്തുകളാണ്‌ സംസ്ഥാനത്ത്‌ ഒരുക്കിയിട്ടുള്ളത്‌.

മുഖ്യമന്ത്രി സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസും മുന്‍ മുഖ്യമന്ത്രി നയിക്കുന്ന ബി ജെ പിയും തമ്മിലാണ്‌ പ്രധാന മത്സരം. എച്ച്‌ ഡി ദേവെഗൗഡയുടെ ജനതാദള്‍ എസും ആം ആദ്‌മി പാര്‍ട്ടിയും എം ഇ പിയും മത്സരരംഗത്തുണ്ട്‌. പഞ്ചാബിനൊപ്പം മറ്റൊരു വലിയ സംസ്ഥാനം കൂടി നിലനിര്‍ത്താനുള്ള സുവര്‍ണാവസരമാണ്‌ കോണ്‍ഗ്രസിന്‌. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനമാണ്‌ കര്‍ണാടക. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി പ്രസിഡണ്ട്‌ അമിത്‌ ഷാ തുടങ്ങിയ പ്രമുഖരെ ബി ജെ പി പ്രചാരണത്തിന്‌ ഇറക്കിയപ്പോള്‍ കോണ്‍ഗ്രസിന്‌ വേണ്ടി രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും വോട്ട്‌ ചോദിച്ചെത്തി.

56696 ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ്‌ ഇന്ന്‌ സമ്മതിദാനാവകാശം വിനിയോഗിക്കുക. 2.44 കോടി സ്‌ത്രീകള്‍ ഉള്‍പ്പെടെയാണിത്‌. 12000 ബൂത്തുകള്‍ പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുണ്ട്‌. കനത്ത സുരക്ഷയിലാണ്‌ വോട്ടെടുപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക