Image

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്‌ രാഷ്ട്രീയ ഗുഢാലോചന പ്രകാരം: അമ്മ ശ്യാമള

Published on 12 May, 2018
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്‌ രാഷ്ട്രീയ ഗുഢാലോചന പ്രകാരം: അമ്മ ശ്യാമള


കൊച്ചി: സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി വരാപ്പുഴയില്‍ പോലീസ്‌ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌ രാഷ്ട്രീയ ഗുഢാലോചന അനുസരിച്ചാണെന്ന്‌ ശ്യാമള ആരോപിച്ചു. സി.പി.എം പ്രാദേശിക നേതാവായ പ്രിയ ഭരതന്റെ വീട്ടില്‍ വെച്ചാണ്‌ ഗൂഢാലോചന നടന്നത്‌.

പ്രാദേശിക നേതാക്കളായ ഭരതന്‍, ബെന്നി, തോമസ്‌ ഉള്‍പ്പടെയുള്ളവര്‍ യോഗം ചേര്‍ന്നാണ്‌ പ്രതിപ്പട്ടിക തയാറാക്കിയതെന്നും ശ്യാമള ആരോപിച്ചു. ബെന്നി സി.പി.എം ഏരിയ സെക്രട്ടറിയും തോമസ്‌ ഏരിയ കമ്മിറ്റി അംഗവുമാണ്‌.
വാസുദേവന്റെ വീട്‌ ആക്രമിക്കപ്പെട്ട കേസില്‍ ശ്രീജിത്തിനേയും പിതാവിനേയും ഉള്‍പ്പെടുത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നു എന്ന്‌ ശ്യാമള ആരോപിച്ചു. വാസുദേവന്റെ വീട്‌ ആക്രമിക്കപ്പെട്ട ദിവസം പ്രിയയുടെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നാണ്‌ ശ്രീജിത്ത്‌ ഉള്‍പ്പടെ ഉള്ളവരുടെ പട്ടിക തയാറാക്കിയത്‌.

അന്വേഷണം ഇവരിലേക്കും നീളണമെന്നും ശ്യാമള ആവശ്യപ്പെട്ടു.
അതേസമയം, കേസില്‍ റൂറല്‍ എസ്‌.പിയായിരുന്ന എ.വി ജോര്‍ജിനെ പ്രതി ചേര്‍ക്കണമെന്ന്‌ ശ്രീജിത്തിന്റെ ഭാര്യ അഖില ആവശ്യപ്പെട്ടു. ഉന്നത സ്വാധീനം ഉപയോഗിച്ച്‌ എ.വി ജോര്‍ജ്‌ രക്ഷപ്പെടുമോ എന്നാണ്‌ ആശങ്കയെന്നും അഖില പറഞ്ഞു. കുറ്റപ്പത്രം സമര്‍പ്പിക്കുമ്പോള്‍ ഉന്നതര്‍ രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ്‌ കേസ്‌ സി.ബി.ഐക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെടുന്നത്‌ എന്നും അഖില പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക