Image

നഴ്‌സുമാരുടെ മിനിമം വേതനം; സര്‍ക്കാര്‍ പിറകോട്ടില്ലെന്ന്‌ മന്ത്രി രാമകൃഷണന്‍`

Published on 12 May, 2018
നഴ്‌സുമാരുടെ മിനിമം വേതനം; സര്‍ക്കാര്‍  പിറകോട്ടില്ലെന്ന്‌ മന്ത്രി രാമകൃഷണന്‍`


തിരു: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിറകോട്ട്‌ പോകില്ലെന്ന്‌ തൊഴില്‍ മന്ത്രി ടി.പി രാമകൃഷണന്‍. കരാര്‍ നടപ്പാക്കാന്‍ മാനേജ്‌മെന്റുകള്‍ സഹകരിക്കണം. മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
നഴ്‌സുമാരുടെ മിനിമം വേതന വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം സിംഗിള്‍ബെഞ്ച്‌ അനുവദിക്കാത്തതിനെതിരെ ആശുപത്രി ഉടമകള്‍ നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.

നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക്‌ മിനിമം വേതനം ഉറപ്പാക്കി ഏപ്രില്‍ 23ന്‌ സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടപ്പാക്കിയാല്‍ ആശുപത്രികളുടെ നിലനില്‍പ്പ്‌ പ്രതിസന്ധിയിലാകുമെന്നും അതിനാല്‍ വിജ്ഞാപനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട്‌ കേരള െ്രെപവറ്റ്‌ ഹോസ്‌പിറ്റല്‍സ്‌ അസോസിയേഷനും മലപ്പുറം നിംസ്‌ ആശുപത്രി ചെയര്‍മാന്‍ ഹുസൈന്‍ കോയ തങ്ങളും ഹരജി നല്‍കിയിരുന്നു. ഹരജി പരിഗണിക്കവെ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹരജിക്കാര്‍ ഉന്നയിച്ചെങ്കിലും സിംഗിള്‍ബെഞ്ച്‌ അനുവദിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക