മലപ്പുറം: സിനിമാ തിയറ്ററില്‍ സ്ത്രീയുടെ പിന്തുണയോടെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതിനിടെ തൃത്താല കാങ്കുന്നത്തു വീട്ടില്‍ മൊയ്തീന്കുട്ടിയെയാണു അറസ്റ്റ് ചെയ്തത്.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ തിയേറ്ററിലെ സിസിടിവിയില്‍
പതിയുകയായിരുന്നു.
അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീയോടൊപ്പം ബാലികയെ സിനിമ
തിയേറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. KL 46 G 240 എന്ന ബെന്‍സ് വാഹനത്തിലാണ് പീഡിപ്പിച്ചയാള്‍ എത്തിയത്.
കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക്
മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഈ
സ്ത്രീ പ്രതികരിക്കുന്നില്ല.
പൊലീസ് കേസ് എടുക്കാതായതോടെ തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെയും
ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി, എന്താണ് നടക്കുന്നതെന്ന്
അറിയാതെ നിസഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.