Image

കര്‍ണാടക തെരഞ്ഞെടുപ്പ്‌: ഏതു ബട്ടണ്‍ അമര്‍ത്തിയാലും വോട്ട്‌ താമരക്കെന്ന്‌ ആക്ഷേപം; പോളിങ്‌ തടസപ്പെട്ടു

Published on 12 May, 2018
കര്‍ണാടക തെരഞ്ഞെടുപ്പ്‌: ഏതു ബട്ടണ്‍ അമര്‍ത്തിയാലും വോട്ട്‌ താമരക്കെന്ന്‌ ആക്ഷേപം; പോളിങ്‌ തടസപ്പെട്ടു


ബംഗളൂരു :കര്‍ണാടക  നിയമസഭാ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും വോട്ടിങ്‌ യന്ത്രം തകരാറിലായതായി പരാതി. ഇതുമൂലം പലയിടങ്ങളിലും പോളിങ്‌ തടസപ്പെട്ടു. ഇതിനിടെ ചില ബൂത്തുകളിലെ വോട്ടിങ്‌ മെഷീനില്‍ ഏത്‌ ബട്ടണ്‍ അമര്‍ത്തിയാലും താമരക്ക്‌ മാത്രം വോട്ട്‌ രേഖപ്പെടുത്തുന്നതായി ആരോപിച്ച്‌ കോണ്‍ഗ്രസ്‌ രംഗത്തെത്തി.

ആര്‍എംവി സെക്കന്‍ഡ്‌ സ്‌റ്റേജിലെ രണ്ടാം നമ്‌ബര്‍ ബൂത്തില്‍ താമരക്ക്‌ മാത്രം വോട്ട്‌ രേഖപ്പെടുത്തുന്ന വോട്ടിങ്‌ യന്ത്രമാണുള്ളതെന്നും ഇതില്‍ പ്രതിഷേധിച്ച്‌ വോട്ടര്‍മാര്‍ വോട്ടുചെയ്യാതെ മടങ്ങുകയാണെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ ബ്രിജേഷ്‌ കലപ്പ ട്വീറ്റ്‌ ചെയ്‌തു.

തെരഞ്ഞെടുപ്പ്‌ കമ്മീഷനെ പരാതിയുമായി സമീപിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാമനഗര, ചമരജ്‌പേട്ട്‌, ഹെബ്ബാള്‍ മണ്ഡലങ്ങളില്‍ നിന്നും വോട്ടിങ്‌ യന്ത്രത്തകരാര്‍ സംബന്ധിച്ച്‌ പരാതി ലഭിച്ചിട്ടുണ്ടെന്നും ബ്രിജേഷ്‌ കലപ്പ പറഞ്ഞു.

225 സീറ്റുകളുള്ള കര്‍ണാടക നിയമസഭയിലെ 222 മണ്ഡലങ്ങളിലാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക