Image

ജിമ്മി ജോര്‍ജ് വോളിബോള്‍ ലീഗിന്റെ മുപ്പതാം വാര്‍ഷികം: കെവിഎന്‍എല്‍എ ഒരുങ്ങുന്നു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 May, 2018
ജിമ്മി ജോര്‍ജ് വോളിബോള്‍ ലീഗിന്റെ മുപ്പതാം വാര്‍ഷികം: കെവിഎന്‍എല്‍എ ഒരുങ്ങുന്നു
ന്യൂ യോര്‍ക്ക് : ഇന്ത്യന്‍ വോളിബാളിന്റെ പിതാവ് അനശ്വര ഇതിഹാസ താരം ജിമ്മി ജോര്‍ജിന്റെ സ്മരണയില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി വോളിബാള്‍ ലീഗ് ഒരുങ്ങുന്നു. ജിമ്മി ജോര്‍ജിന്റെ വിയോഗത്തിന്റെ മുപ്പതാണ്ടുകള്‍ക്കു ശേഷവും തുടര്‍ച്ചയായി നടക്കുന്ന ലീഗിന്റെ സംഘാടകര്‍ കേരളാ വോളിബാള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയാണ്.

2018 മെയ് 26, 27 തീയതികളില്‍ ന്യൂയോര്‍ക്കിലെ റോക്ക് ലാന്‍ഡ് കമ്യൂണിറ്റി കോളേജില്‍ അരങ്ങേറുന്ന മത്സരങ്ങളില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനഞ്ചില്‍പരം ടീമുകള്‍ മാറ്റുരക്കും. നോര്‍ത്ത് അമേരിക്കയിലെ മലയാളി വോളിബാള്‍ താരങ്ങള്‍ക്കും കളിക്കാര്‍ക്കും ആരാധകര്‍ക്കം ആവേശമുണര്‍ത്തുന്ന വോളിബാള്‍ ലീഗിന്റെ മുപ്പതാം വാര്‍ഷികം പ്രമാണിച്ച് ഇതിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാനുള്ള ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ലീഗിന്റെ നാഷണല്‍ ചെയര്‍മാന്‍ സുനില്‍ വര്‍ഗീസ്(സുനില്‍ തലവടി) അറിയിച്ചു.

1987 മുതല്‍ നോര്‍ത്ത്തു അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ച വോളിബാള്‍ ക്ലബ്ബുകള്‍ 1989 ല്‍ ജിമ്മി ജോര്‍ജിന്റെ വിയോഗത്തെത്തുടര്‍ന്ന് ദേശീയ തലത്തില്‍ ഒരൊറ്റ ലീഗായി ഒന്നിക്കുകയായിരുന്നു.ആ വര്‍ഷം മുതല്‍ ജിമ്മി ജോര്‍ജിന്റെ പേരിലാരംഭിച്ച ടൂര്‍ണമെന്റ് ഒരു വര്‍ഷം പോലും മുടങ്ങാതെ ഇന്നത്തെ രീതിയിലേക്ക് വളരുകയായിരുന്നു. ഇന്ന് അമേരിക്കയില്‍ മൊത്തം പതിനഞ്ചില്‍ പരംക്ലബ്ബുകളും 400ലധികംഅംഗങ്ങളുമുണ്ട്.ഈ വളര്‍ച്ചക്ക് പിന്നില്‍ ഒരുപാടു പേരുടെ കൂട്ടായ്മയും ടീം വര്‍ക്കുമുണ്ടെന്ന് മുപ്പതു വര്‍ഷമായി സംഘാടകരിലൊരാളും ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ സുനില്‍ തലവടി പറഞ്ഞു. കെവിഎന്‍എല്‍എയുടെ സ്ഥാപകരികരിലൊരാളും ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കം കുറിക്കുകയും സംഘടനയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുകയും ചെയ്ത കഴിഞ്ഞ വര്‍ഷം അന്തരിച്ച ശ്രീ. തോമസ് ഫിലിപ്പിന്റെ സേവനങ്ങളെ അദ്ദേഹം സ്മരിച്ചു.

കൂടാതെ അന്തരിച്ച ബ്ലസന്‍ ജോര്‍ജ്, ലൂക്കോസ് നടുപറമ്പില്‍, ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോര്‍ജ് കോശി (ക്രിസ്റ്റി) തുടങ്ങി ഇപ്പോഴും സജീവമായ ടോം കാലായില്‍, ഷരീഫ് അലിയാര്‍, മാത്യു ചെരുവില്‍ എന്നിവരും കെവിഎന്‍എല്‍എയുടെ ഇതുവരെയുള്ള വളര്‍ച്ചയില്‍ ഭാഗമായി.

www.kvlna.com വെബ്‌സൈറ്റില്‍ ടൂര്‍ണമെന്റിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബിന്‍ജു , ന്യൂ യോര്‍ക്ക് 6465846859 , സജി, ഫിലാഡല്‍ഫിയ 215 9207219 , സിബി, ചിക്കാഗോ 847338 8265, ഫ്രാന്‍സിസ്, ന്യൂ ജേഴ്‌സി 2015607911, ജ്യോതിഷ് , റോക്ക് ലാന്‍ഡ് 8456414521, തോമസ്, വാഷിങ്ടണ്‍ 2404221092
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക