Image

ജര്‍മനിയില്‍ ടെലഫോണ്‍ വീഡിയോ ചാറ്റിലൂടെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍

ജോര്‍ജ് ജോണ്‍ Published on 12 May, 2018
ജര്‍മനിയില്‍ ടെലഫോണ്‍ വീഡിയോ ചാറ്റിലൂടെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍


ബെര്‍ലിന്‍: ജര്‍മനിയില്‍ ടെലഫോണ്‍ വീഡിയോ ചാറ്റിലൂടെ രോഗികള്‍ക്ക് ഡോക്ടറുമായി ഇനി മുതല്‍ കണ്‍സള്‍ട്ടേഷന്‍ നടത്താം. എര്‍ഫൂര്‍ട്ടില്‍ ചേര്‍ന്ന നൂറ്റിഇരുപത്തൊന്നാമത് ജര്‍മന്‍ ഡോക്ടറന്മാരുടെ വാര്‍ഷിക യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതുവരെ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ടെലഫോണ്‍ വീഡിയോ ചാറ്റിലൂടെ രോഗികള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ അനുവദിച്ചിരുന്നത്.

ജര്‍മനിയിലെ ഡോക്ടറന്മാരുടെ കുറവും, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ വര്‍ദ്ധിച്ച ചിലവും ഇനി മുതല്‍ രോഗികള്‍ക്ക് ടെലഫോണ്‍ വീഡിയോ ചാറ്റിലൂടെ കണ്‍സള്‍ട്ടേഷനും, ചികിത്സയും നടത്താം. അതുപോലെ ഡോക്‌റുടെ പ്രാക്ടീസില്‍ നേരിട്ട് കണ്‍സള്‍ട്ടേന് വേണ്ടി വരുന്ന കാലതാമസവും ഒഴിവാക്കാം. എന്നാല്‍ തീവ്രരോഗമുള്ളവര്‍ക്ക് ഈ വീഡിയോ ചാറ്റ് കണ്‍സള്‍ട്ടേഷനും, ചികിത്സക്കും അനുവാദമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക