Image

കേരളം വെട്ടുകൊണ്ട് വികൃതമായ അവസ്ഥയില്‍; വിമര്‍ശനവുമായി ജേക്കബ് തോമസ്

Published on 12 May, 2018
കേരളം വെട്ടുകൊണ്ട് വികൃതമായ അവസ്ഥയില്‍; വിമര്‍ശനവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്. ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക ട്രസ്റ്റ് ട്രിവാഡ്രം ഹോട്ടലില്‍ സംഘടിപ്പിച്ച അഴീക്കോട് ജയന്തി ആഘോഷത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം സര്‍ക്കാരിനെതിരേ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്. 

നികുതിപ്പണം മോഷ്ടിക്കുന്നു, കായല്‍ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു, ഉറങ്ങിക്കിടക്കുന്നയാളെ വിളിച്ചുണര്‍ത്തിക്കൊല്ലുന്നു, ഡോ.സുകുമാര്‍ അഴീക്കോട് ഉയര്‍ത്തിയതുപോലുള്ള പ്രതിഷേധ സ്വരങ്ങള്‍ ഇന്ന് ഉയരുന്നില്ല ജേക്കബ് തോമസ് പറഞ്ഞു. അഴീക്കോട് എഴുതിയതുപോലെ കണ്ണും മൂക്കും ഒഴികെ ബാക്കിയെല്ലാം വെട്ടുകൊണ്ട് വികൃതമായ അവസ്ഥയിലല്ലേ കേരളമെന്നും അദ്ദേഹം ചേദിച്ചു.

മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ ശക്തമായി വിമര്‍ശിച്ചിട്ടും അഴീക്കോടിന് പരിക്കു പറ്റിയില്ല. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ടായിരുന്ന പല പദവികളും ലഭിക്കാതെ പോയെന്നും ജേക്കബ് തോമസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക