Image

ലൂക്കനില്‍ എസന്‍സ് അയര്‍ലന്‍ഡിന്റെ രൂപീകരണ യോഗം 19 ന്

Published on 12 May, 2018
ലൂക്കനില്‍ എസന്‍സ് അയര്‍ലന്‍ഡിന്റെ രൂപീകരണ യോഗം 19 ന്

ഡബ്ലിന്‍: എസന്‍സ് അയര്‍ലന്‍ഡിന്റെ രൂപീകരണ യോഗം മേയ് 19 നു (ശനി) വൈകുന്നേരം 5 നു താലയിലെ പ്ലാസ ഹോട്ടലില്‍ നടക്കും. പ്രശസ്ത ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ സി. രവിചന്ദ്രന്‍ അയര്‍ലന്‍ഡ് സന്ദര്‍ശനത്തോടനുബന്ധിച്ചു ഐറിസെന്‍സ് 18 എന്ന പേരില്‍ 'ജനനാനന്തര ജീവിതം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നു. 

മേയ് 27ന് (ഞായര്‍) ലൂക്കനിലെ കേരള ഹൗസ്  വൈകുന്നേരം 5.30 നു നടക്കുന്ന പരിപാടി എസന്‍സ് അയര്‍ലന്‍ഡ് എന്ന പേരില്‍ രൂപം കൊള്ളുന്ന സയന്‍സ് ക്ലബാണ് സംഘടിപ്പിച്ചിരിക്കുന്നത്. 

കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തില്‍ യുവ തലമുറക്കും പഴയ തലമുറയ്ക്കും ശാസ്ത്ര യുക്തി ബോധം ഏറ്റവും ലളിതമായ രീതിയില്‍ പറഞ്ഞു തരുന്നതിലും മുഖ്യധാരാ മാധ്യമങ്ങള്‍ മുഖം തിരിച്ച യുക്തി ചിന്തക്കു പൊതു സമൂഹത്തിനു മുന്‍പില്‍ സ്വീകാര്യത വരുത്തുന്നതിലും സി. രവിചന്ദ്രന്‍ നല്‍കിയ സംഭാവന അതുല്യമാണ്. മരണം, രോഗം, വേര്‍പാട്, ദാരിദ്യ്രം തുടങ്ങി മനുഷ്യന്റെ അനിശ്ചിതത്വത്തോടുള്ള ഭീതിയില്‍ കെട്ടിപൊക്കിയവയാണ് സമൂഹത്തിലെ അന്ധവിശ്വാസങ്ങളില്‍ അധികവും. ഈ ഭയവും നിസഹായതയും ചൂഷണം ചെയ്യാന്‍ മടിയില്ലത്തൊരു വിഭാഗം മറുപുറത്തുണ്ടാകുന്‌പോള്‍ ദൂഷ്യഫലങ്ങള്‍ ഇരട്ടിക്കും. സി. രവിചന്ദ്രന്‍ മുന്നോട്ടു വയ്ക്കുന്ന മാനവിക സ്വതന്ത്ര ശാസ്ത്ര ചിന്തകള്‍ ഇന്നത്തെ സമൂഹത്തിലെ ദുരഭിമാന കൊല, ജാതി, അന്ധ വിശ്വാസങ്ങള്‍ തുടങ്ങി എത്രയോ അനാചാരങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ്. ഇന്നലെ ചെയ്ത അബദ്ധങ്ങള്‍ ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും ആയി മാറാതിരിക്കാന്‍ കാവല്‍ നില്‍ക്കാനും ആ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുവാനും നമുക്ക് കടമയുണ്ട്.

നല്ല നാളെക്കായി ഒരുമിച്ചു നീങ്ങാന്‍ എസന്‍സ് അയര്‍ലന്‍ഡിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള എല്ലാ മനുഷ്യസ്‌നേഹികളെയും രൂപീകരണ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 0872263917, 0879289885, 0894052681.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക