Image

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദിക്ക് പുതിയ നേതൃത്വം

Published on 12 May, 2018
കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദിക്ക് പുതിയ നേതൃത്വം

കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സ്മിത രവീന്ദ്രന്‍ (പ്രസിഡന്റ്), അനീച ഷൈജിത്ത് (വൈസ് പ്രസിഡന്റ്), ഇന്ദിര രാധാകൃഷ്ണന്‍ (സെക്രട്ടറി), ഹസീന പാലശേരി (ട്രഷറര്‍), ഷൈനി ആരോത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. 
അബാസിയ ഹൈഡയിന്‍ ഹാളില്‍ ചേര്‍ന്ന മഹിളാവേദി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസിത ഗിരീഷ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ രാജി ജിനീഷ് സാന്പത്തിക അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ യോഗം അംഗീകരിച്ചു. തുടര്‍ന്നു തെരഞ്ഞെടുപ്പിന് സിറാജ് എരഞ്ഞിക്കല്‍, രാധാകൃഷ്ണന്‍ എന്നിവര്‍ വരണാധികാരികളായിരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ ഹനീഫ്. സി, ജനറല്‍ സെക്രട്ടറി ഷൈജിത്ത്.കെ, വിനീഷ്.പി.വി, ജിനീഷ്, സിസിത ഗിരീഷ്, രാജി ജിനീഷ്, നീനാ രാജഗോപാല്‍, സജിത ദാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യോഗത്തില്‍ സിസിത ഗിരീഷ് സ്വാഗതവും ഹസീന പാലശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക