Image

ഫസല്‍ വധക്കേസ്: പുതിയ വെളിപ്പെടുത്തല്‍ സംഘ്പരിവാര്‍ അജണ്ടയെന്ന് കാരായി രാജന്‍

Published on 12 May, 2018
ഫസല്‍ വധക്കേസ്: പുതിയ വെളിപ്പെടുത്തല്‍ സംഘ്പരിവാര്‍ അജണ്ടയെന്ന് കാരായി രാജന്‍

തലശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ റിട്ട. ഡിവൈഎസ്പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിനു പിന്നില്‍ സംഘ്പരിവാര്‍ അജണ്ടയാണുള്ളതെന്ന് ഫസല്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ കാരായി രാജന്‍.

ഫസല്‍ വധക്കേസില്‍ കുപ്പി സുബീഷ് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പങ്ക് പുറത്തുകൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിച്ച സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബുവിനെ മൃഗീയമായി കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഫസല്‍ വധക്കേസില്‍ വാസ്തവവിരുദ്ധമായ പ്രസ്താവനയുമായി റിട്ട. ഡിവൈഎസ്പി രാധാകൃഷ്ണന്‍ രംഗത്തുവന്നിട്ടുള്ളത്. ബാബുവിന്റെ കൊലപാതകവും രാധാകൃഷ്ണന്റെ വെളിപ്പെടുത്തലും കൂട്ടിവായിക്കേണ്ടതാണ്. കൃത്യമായ ഗൂഢാലോചന ഇതിനുപിന്നിലുണ്ട്. ഇതുസംബന്ധിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണം കാരായി രാജന്‍ ആവശ്യപ്പെട്ടു.

രാധാകൃഷ്ണനും സംഘ്പരിവാര്‍ നേതാക്കളും പലതവണ ഫസല്‍ കേസുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും കാരായി രാജന്‍ ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക