Image

പതിമൂന്നുകാരനു വധു ഇരുപത്തിനാലുകാരി; ആന്ധ്രയിലെ വിചിത്ര വിവാഹം വിവാദത്തില്‍

Published on 12 May, 2018
പതിമൂന്നുകാരനു വധു ഇരുപത്തിനാലുകാരി; ആന്ധ്രയിലെ വിചിത്ര വിവാഹം വിവാദത്തില്‍

അമരാവതി: മാതാവിന് അസുഖമാണെന്നതിന്റെ പേരില്‍ കൗമാരക്കാരനെ യുവതിക്കു വിവാഹം ചെയ്തു നല്‍കി. ആന്ധ്രാ പ്രദേശിലാണ് സംഭവം. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഏപ്രില്‍ 27നാണ് വിവാദ വിവാഹം നടന്നത്. കൗമാരക്കാരന്റെ മാതാവ് അസുഖബാധിതയായി കിടപ്പിലായിരുന്നു. പിതാവ് മദ്യപാനിയായതിനാല്‍ തന്റെ കാലത്തിനുശേഷം കുട്ടിയുടെ ഭാവി സംബന്ധിച്ച് മാതാവ് ആശങ്കപ്പെട്ടു. ഇതേതുടര്‍ന്ന്, തന്റെ മരണശേഷവും കുട്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതിനായി ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഇവര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഇങ്ങനെ കണ്ടെത്തിയ യുവതിയെയാണ് കൗമാരക്കാരനു വിവാഹം ചെയ്തു നല്‍കിയത്. യുവതിക്ക് 24 വയസ് പ്രായമുണ്ട്. 

വിവാഹ ചിത്രങ്ങള്‍ പുറത്തായതോടെ കൗമാരക്കാരന്റെയും യുവതിയുടെയും കുടുംബങ്ങള്‍ ഒളിവില്‍ പോയി. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക