Image

ഒരുമ - ഓര്‍മ്മ സംയുക്ത ആഘോഷം അവിസ്മരണീയം

നിബു വെള്ളവന്താനം Published on 12 May, 2018
ഒരുമ - ഓര്‍മ്മ സംയുക്ത ആഘോഷം അവിസ്മരണീയം
ഫ്‌ളോറിഡ: ഒര്‍ലാന്റോയിലെ പ്രമുഖ മലയാളി സംഘടനകളായ ഒരുമയും, ഓര്‍മ്മയും സംയുക്തമായി നടത്തിയ ഈസ്റ്റര്‍ - വിഷു ആഘോഷം അവിസ്മരണീയമായി. ഏപ്രില്‍ 21ന് ആള്‍ട്ടിമോണ്ട് സ്പ്രിങ്‌സിലുള്ള ജോര്‍ജ് പെര്‍കിന്‍സ് സിവിക് സെന്ററില്‍ നടന്ന ആഘോഷ പരിപാടികളില്‍ പ്രമുഖ സൗത്ത് ഇന്ത്യന്‍ നടി മനീഷാ രാജ് മുഖ്യ അതിഥിയായി പങ്കെടുത്തു. റവ. കുറിയാക്കോസ് വടന, റവ. സന്തോഷ് തരകന്‍ , റവ.ജേക്കബ് മാത്യു തുടങ്ങിയവര്‍ സന്ദേശം നല്‍കി.

ഒരുമ പ്രസിഡന്റ് സണ്ണി കൈതമറ്റവും, ഓര്‍മ്മ പ്രസിഡന്റ് സാബു ആന്റണിയും സദസിന് സ്വാഗതം ആശംസിച്ചു. ആര്യ ഡാന്‍സ് അക്കാഡമിയിലെ കുട്ടികളും, ലയന സ്‌കൂള്‍ ഓഫ് ഡാന്‍സിലെ വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച നൃത്ത വിസ്മയങ്ങള്‍ കലാപരിപാടികള്‍ക്ക് മിഴിവേകി. സ്‌പെഷ്യല്‍ മാജിക് ഷോ കാണികള്‍ക്ക് മിഴിവേകി.

അതത് സംഘടനകളുടെ വ്യക്തിത്വവും തനിമയും നിലനിര്‍ത്തിക്കൊണ്ട് തന്നെ പൊതു വിഷയങ്ങളിലും വിവിധ ആഘോഷ വേളകളിലും മലയാളി സമൂഹത്തെ വിഭാഗിയതകള്‍ ഇല്ലാതെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ കഴിയുന്നെതില്‍ ഇതു സംഘടനകളുടെയും നേതാക്കള്‍ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു.

നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്ത പരിപാടികള്‍ക്ക് ചാക്കോച്ചന്‍ ജോസഫ്, ഷാജി തൂമ്പുങ്കല്‍ , ജിജോ ചിറയില്‍, ജോസഫ് തുരുത്തി മാലില്‍, നയന്‍ നോബിന്‍, നെബു സ്റ്റീഫന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സജിത നായര്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്നു. ഒരുമ സെക്രട്ടറി ലിനു ചാക്കോ നന്ദി പ്രകാശിപ്പിച്ചു.
ഒരുമ - ഓര്‍മ്മ സംയുക്ത ആഘോഷം അവിസ്മരണീയം
ഒരുമ - ഓര്‍മ്മ സംയുക്ത ആഘോഷം അവിസ്മരണീയം
ഒരുമ - ഓര്‍മ്മ സംയുക്ത ആഘോഷം അവിസ്മരണീയം
ഒരുമ - ഓര്‍മ്മ സംയുക്ത ആഘോഷം അവിസ്മരണീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക