Image

സാക്ഷരകേരളത്തിന് നാണക്കേട്, മലപ്പുറത്തെ തിയറ്ററില്‍ എത്തിയത് 50കാരന്‍ ബെന്‍സ് കാറില്‍, തിയറ്ററിനകത്തുവച്ച് മകളെ പീഡിപ്പിക്കാന്‍ 35കാരിയുടെ ഒത്താശ

Published on 12 May, 2018
 സാക്ഷരകേരളത്തിന് നാണക്കേട്, മലപ്പുറത്തെ തിയറ്ററില്‍ എത്തിയത് 50കാരന്‍ ബെന്‍സ് കാറില്‍, തിയറ്ററിനകത്തുവച്ച് മകളെ പീഡിപ്പിക്കാന്‍ 35കാരിയുടെ ഒത്താശ
പത്തു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ അമ്മയുടെ ഒത്താശ. ലോകമെങ്ങും മാതൃദിനം ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ നിന്നും ലജ്ജിപ്പിക്കുന്ന വാര്‍ത്ത പുറത്തു വരുന്നത്. 
മലപ്പുറത്ത് തിയറ്ററിലാണ് സംഭവം. അമ്മയ്‌ക്കൊപ്പമിരിക്കുന്ന കുട്ടിയെ മധ്യവയസ്‌കന്‍ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. 50 വയസുള്ള മധ്യവയസ്‌കനാണ് തിയറ്ററിലിരുന്ന് യുവതിയുടെ അനുമതിയോടെ പത്തുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഗുരുവായൂരില്‍ രജിസ്റ്റര്‍ ചെയ്ത ബെന്‍സ് കാറിലാണ് മലപ്പുറം സ്വദേശി തിയറ്ററിലെത്തിയത്.

സിനിമ തുടങ്ങിയതു മുതല്‍ ഇയാള്‍ മുപ്പത്തഞ്ചുകാരിക്കൊപ്പം ലൈംഗിക കേളികള്‍ നടത്താന്‍ തുടങ്ങി. ഒരു കൈകൊണ്ട് പത്തുവയസുകാരിയുടെ അവയവങ്ങളിലും പരതിക്കൊണ്ടിരുന്നു. ഈ സമയങ്ങളിലെല്ലാം കൂടെയുള്ള പെണ്‍കുട്ടിയുടെ അമ്മയെന്ന് തോന്നിക്കുന്ന യുവതി ഇയാളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ സ്വന്തം അമ്മ തന്നെയാണ് ഈ സ്ത്രീയെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. ഇയാളെക്കുറിച്ച് പോലീസ് അന്വേഷം തുടങ്ങിയിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം മധ്യവയസ്‌കനെതിരേ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക