Image

ചെങ്ങന്നൂരില്‍ ബിഡിജെഎസിന്റെ പിന്തുണ ബിജെപിക്കു തന്നെ: തുഷാര്‍ വെള്ളാപ്പള്ളി

Published on 13 May, 2018
ചെങ്ങന്നൂരില്‍ ബിഡിജെഎസിന്റെ പിന്തുണ ബിജെപിക്കു തന്നെ: തുഷാര്‍ വെള്ളാപ്പള്ളി


ചെങ്ങന്നൂര്‍: ഉപ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ വോട്ട്‌ ബിജെപിക്കു തന്നെ നല്‍കുമെന്ന്‌ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. വോട്ടു മറിക്കാനോ എന്‍ഡിഎയെ ഒഴിവാക്കാനോ ശ്രമിക്കില്ലെന്നും എസ്‌എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ 'ഗുരുപുഷ്‌പങ്ങള്‍' കുട്ടിക്കൂട്ടായ്‌മ ക്യാമ്‌ബില്‍ പങ്കെടുക്കാനെത്തിയ തുഷാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇതോടെ ചെങ്ങന്നൂരില്‍ ബി ഡി ജെ എസിന്റെ നിലപാടില്‍ വ്യക്തത വന്നിരിക്കുകയാണ്‌.

അതെ സമയം ബിഡിജെഎസ്‌ ഒപ്പം നിന്നു പ്രവര്‍ത്തിക്കുമെന്ന്‌ ബിജെപി നേതാവ്‌ പി.കെ. കൃഷ്‌ണദാസ്‌ വ്യക്തമാക്കി. ബിഡിജെഎസിന്റെ എല്ലാ ആവശ്യങ്ങളും ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചിട്ടുണ്ട്‌. വിവരം തുഷാര്‍ വെള്ളാപ്പള്ളിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപനം ഉണ്ടാകും. ബിജെപിയും ബിഡിജെഎസും രാമലക്ഷ്‌മണന്മാരെപ്പോലെ പ്രവര്‍ത്തിക്കുമെന്നും കൃഷ്‌ണദാസ്‌ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക