Image

തീയറ്ററിനുള്ളിലെ ബാലപീഡനം: നടപടിയെടുക്കാതിരുന്ന എസ്‌ഐയ്‌ക്കെതിരേയും പോക്‌സോ

Published on 13 May, 2018
തീയറ്ററിനുള്ളിലെ ബാലപീഡനം: നടപടിയെടുക്കാതിരുന്ന എസ്‌ഐയ്‌ക്കെതിരേയും പോക്‌സോ

മലപ്പുറം: എടപ്പാളില്‍ തീയറ്ററിനുള്ളില്‍ പത്തുവയസുകാരിയെ അമ്മയുടെ സാന്നിധ്യത്തില്‍ പീഡിപ്പിച്ച മൊയ്‌തീന്‍ കുട്ടിക്കെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ മടികാണിച്ച ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയാണ്‌ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

നേരത്തെ, കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കി കൊടുത്ത അമ്മയ്‌ക്കും പ്രതി മൊയ്‌തീനും എതിരെ പോക്‌സോ നിയമപ്രകാരം കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു. നേരത്തെ എസ്‌ഐയെ അന്വേഷണ വിധേയമായി മലപ്പുറം എസ്‌പി സസ്‌പെന്‍റ്‌ ചെയ്‌തിരിന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക