Image

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയും അറസ്റ്റിലായി

Published on 13 May, 2018
പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയും അറസ്റ്റിലായി
എടപ്പാളിലെ തിയറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയും അറസ്റ്റിലായി. സിനിമ കണ്ടിരുന്നതിനാല്‍ പീഡനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴി. പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി(60)യെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കും. 

എസ്‌ഐയ്‌ക്കെതിരെയും പോക്‌സോ പ്രകാരം കേസെടുക്കാന്‍ നിര്‍ദേശം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ബാലപീഡനത്തിനു തെളിവു സഹിതം പരാതി നല്‍കിയിട്ടും എസ്‌ഐ കെ.ജി. ബേബി നടപടിയെടുക്കാതിരുന്നതിനെത്തുടര്‍ന്നാണു തീരുമാനം. ബേബിയെ നേരത്തേ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കുട്ടിയുടെ അമ്മയ്ക്കു ദീര്‍ഘനാളായി മുഖ്യപ്രതി മൊയ്തീനുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ തിയറ്ററിലും ചങ്ങരംകുളം പോലീസ് സ്റ്റേഷനിലും സന്ദര്‍ശനം നടത്തി. സമയോചിതമായി വിവരം അധികൃതരെ അറിയിച്ച തിയറ്റര്‍ ഉടമകളെ ജോസഫൈന്‍ അഭിനന്ദിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക