Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിനു പുതിയ നേതൃത്വം

ജേക്കബ് കുടശനാട് Published on 13 May, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിനു പുതിയ നേതൃത്വം
ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ 2018- 20 -ലേക്കുള്ള പുതിയ ഭാരവാഹികള്‍ മെയ് ആറാംതീയതി വൈകുന്നേരം 4.30-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പ്രസിഡന്റ് - കെ.എസ് ചെറിയാന്‍, വൈസ് പ്രസിഡന്റുമാര്‍- അലക്‌സാണ്ടര്‍ തോമസ്, തോമസ് സ്റ്റീഫന്‍, ജയിംസ് വാരിക്കാട്ട്, ചെയര്‍മാന്‍ - ജേക്കബ് കുടശനാട്, വൈസ് ചെയര്‍പേഴ്‌സണ്‍സ്- ജയിംസ് കൂടല്‍, ആന്‍ഡ്രൂ ജേക്കബ്, അഡ്വ. മാത്യു വൈരമണ്‍, ഡോ. പൊന്നുപിള്ള, സെക്രട്ടറി- ജോമോന്‍ ഇടയാടിയില്‍, ജോയിന്റ് സെക്രട്ടറി- മാമ്മന്‍ ജോര്‍ജ്, ട്രഷറര്‍ ബാബു ചാക്കോ, ജോയിന്റ് ട്രഷറര്‍- ബാബു മാത്യു, കൗണ്‍സില്‍ അംഗങ്ങള്‍- മോന്‍സി കുര്യാക്കോസ്, ജോര്‍ജ് തോമസ്, ഉമ്മന്‍ ജോണ്‍, സുഗു ഫിലിപ്പ്, ജെനീഷ് ബാബു, ജിന്‍സ് മാത്യു.

ബിസിനസ് ഫോറം ചെയര്‍മാന്‍ - ജോണ്‍ ഡബ്ല്യു വര്‍ഗീസ്, യൂത്ത് ഫോറം ചെയര്‍മാന്‍ - മാത്യു മുണ്ടയ്ക്കല്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍- ലക്ഷ്മി പീറ്റര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.

അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് യെല്‍ദോ പീറ്റര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഓഗസ്റ്റ് 24,25,26 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ വച്ചു നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങള്‍ റീജിയന്‍ പ്രസിഡന്റ് പി.സി. മാത്യു വിശദീകരിച്ചു. യോഗത്തില്‍ ഡബ്ല്യു.എം.സി ഹൂസ്റ്റണ്‍ പ്രോവിന്‍സ് സ്‌പോണ്‍സര്‍ ചെയ്ത് നടത്തിയിട്ടുള്ള വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് കെ.എസ്. ചെറിയാന്‍ പ്രതിപാദിക്കുകയും അതിനു സഹായിച്ച ഏവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു.

അടുത്ത രണ്ടുവര്‍ഷക്കാലയളവില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്നു സെക്രട്ടറി ജോമോന്‍ ഇടയാടിയില്‍ പറഞ്ഞു.

മേയ് 26,27 തീയതികളില്‍ നടത്തപ്പെടുന്ന 56 ചീട്ടുകളി മത്സരത്തിലേക്ക് ഏവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: ബാബു മാത്യുവുമായി 281 435 3576 എന്ന നമ്പരില്‍ ബന്ധപ്പെടുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിനു പുതിയ നേതൃത്വംവേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിനു പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക