Image

കൂട്ടായ്മയും ഐക്യവുമാണ് സിനിമയുടെ വിജയം- ദിലീപ്

Published on 23 March, 2012
കൂട്ടായ്മയും ഐക്യവുമാണ് സിനിമയുടെ വിജയം- ദിലീപ്
കോതമംഗലം: സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാവരുടെയും കൂട്ടായ്മയും ഐക്യവും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചലച്ചിത്രതാരം ദിലീപ് അഭിപ്രായപ്പെട്ടു. കോതമംഗലത്ത് കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രേക്ഷകരുടെ പ്രോത്സാഹനവും കൈയടിയുമാണ് കലാകാരന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ മുഖ്യഘടകം. 

കേവലം മിമിക്രി ആര്‍ട്ടിസ്റ്റായിരുന്ന തനിക്ക് മലയാളത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് സെഞ്ച്വറി (നൂറാമത്തെ സിനിമ) തികയ്ക്കാനായത് സിനിമയിലെ അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരും നല്‍കിയ നിര്‍ലോഭമായ പ്രോത്സാഹനം മൂലമാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടി.
നഗരസഭാ ചെയര്‍മാന്‍ കെ.പി. ബാബു അധ്യക്ഷത വഹിച്ചു. 

ചടങ്ങില്‍ സംവിധായകരായ സിബി മലയില്‍, മെക്കാര്‍ട്ടിന്‍, സിനിമ താരങ്ങളായ ലാലു അലക്‌സ്, പാര്‍വതി, ഫാസില്‍ കാട്ടുങ്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ സാബു ചെറിയാന്‍, അക്കാദമി അംഗങ്ങളായ ജോഷി മാത്യു, റോയ് പീച്ചാട്ട്, ബേബി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, സുമംഗല ഫിലിം സൊസൈറ്റി, സ്മൃതി എന്നിവയുടെ പ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു. ഡിസംബര്‍ അവസാനവാരം പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി മറ്റൊരു ചലച്ചിത്ര ഉത്സവത്തിന് കോതമംഗലത്തു തന്നെ വേദിയൊരുക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മേളയ്ക്ക് സമാപനമായത്.

കൂട്ടായ്മയും ഐക്യവുമാണ് സിനിമയുടെ വിജയം- ദിലീപ്കൂട്ടായ്മയും ഐക്യവുമാണ് സിനിമയുടെ വിജയം- ദിലീപ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക