Image

നടന്‍ ദിലീപിനെതിരേ 10 കോടിയുടെ മാനനഷ്‌ട കേസുമായി ലിബര്‍ട്ടി ബഷീര്‍

Published on 13 May, 2018
   നടന്‍ ദിലീപിനെതിരേ 10 കോടിയുടെ മാനനഷ്‌ട കേസുമായി ലിബര്‍ട്ടി ബഷീര്‍
നടന്‍ ദിലീപിനെതിരേ 10 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ സിനിമാ നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസ്‌ അയച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ ദിലീപ്‌ നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക്‌ മാനഹാനിയുണ്ടാക്കിയെന്ന്‌ വ്യക്തമാക്കിയാണ്‌ വക്കീല്‍ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.

നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാന്‍ ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നുവെന്നുള്ള നടന്‍ ദിലീപിന്റെ പരാമര്‍ശം തനിക്ക്‌ മാനഹാനിയുണ്ടാക്കിയെന്നാണ്‌ ബഷീര്‍ നോട്ടീസില്‍ പറയുന്നത്‌.

വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ്‌ ബഷീര്‍ തന്നെ ക്ലളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന്‌ ദിലീപ്‌ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലും അന്വേഷണ ഉദ്യോഗസ്ഥരോടും ദിലീപ്‌ പറഞ്ഞിരുന്നു.
പരാമര്‍ശം പിന്‍വലിച്ച്‌ ദിലീപ്‌ മാധ്യമങ്ങളിലൂടെ മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം നഷ്‌ടപരിഹാരം നല്‍കണമെന്നുമാണ്‌ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്‌.


































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക