Image

പ്രവാസി എഴുത്തുകാരായ മാധവ് കെ വാസുദേവിനും, ഡോ: ടെസ്സി റോണിയ്ക്കും നവയുഗം യാത്രയയപ്പ് നല്‍കി.

Published on 14 May, 2018
പ്രവാസി എഴുത്തുകാരായ മാധവ് കെ വാസുദേവിനും, ഡോ: ടെസ്സി റോണിയ്ക്കും നവയുഗം യാത്രയയപ്പ് നല്‍കി.
ദമ്മാം:  പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസി എഴുത്തുകാരായ മാധവ് കെ വാസുദേവിനും, ഡോ: ടെസ്സി റോണിയ്ക്കും നവയുഗം സാംസ്‌കാരികവേദി യാത്രയയപ്പ് നല്‍കി.

കോബാര്‍ നെസ്‌റ്റോ ഹാളില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് രണ്ടു പേര്‍ക്കും, നവയുഗത്തിന്റെ വിവിധ ഘടകങ്ങള്‍ ഉപഹാരം കൈമാറി.

കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ എഴുത്തുകാരിയും, നവയുഗം വായനവേദി എക്‌സിക്യൂട്ടീവ് അംഗവുമായ  ഡോ: ടെസ്സി റോണിയ്ക്ക് നവയുഗത്തിന്റെ ഉപഹാരം വായനവേദി കണ്‍വീനര്‍ മുനീര്‍ ഖാന്‍ കൈമാറി.  

നവയുഗം തുഗ്ബ മേഖല പ്രസിഡന്റും, കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ കവിയുമായ  മാധവ് കെ വാസുദേവന്  നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ കൈമാറി.  മാധവ് കെ. വാസുദേവിന്  നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ആര്‍. ഗോപകുമാറും, വായനവേദിയുടെ ഉപഹാരം കണ്‍വീനര്‍ മുനീര്‍ ഖാനും, കോബാര്‍ മേഖല കമ്മിറ്റിയുടെ ഉപഹാരം മേഖലകമ്മിറ്റി അംഗം ആരതി.എം.ജിയും, ദമ്മാം സിറ്റി യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് ഭാരവാഹി സനലും കൈമാറി.

സൌദിയിലെ ദമാം ആംഡ്‌ഫോര്‍സ് ആശുപത്രിയില്‍ ഡോക്ടറായിരുന്ന ഡോ: ടെസ്സി റോണി എഴുതിയ  'മാറുന്ന പ്രപഞ്ചം', 'നഹീമിയ അലയുകയാണ്', 'പോളിമസ്'  നിലാപക്ഷികള്‍ എന്നീ കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക,സാഹിത്യ രംഗങ്ങളില്‍ ഏറെ സജീവമായിരുന്നു.

ചേര്‍ത്തല സ്വദേശിയായ മാധവ് കെ.വാസുദേവ് . ധാരാളം കഥയും കവിതയും ഗാനങ്ങളും രചിച്ചിട്ടുള്ള പുസ്തകരൂപത്തിലും, ആനുകാലിക മാധ്യമങ്ങളിലും, ഓണ്‍ലൈനിലും അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നീര്‍മിഴിപൂക്കള്‍',   'ഏകലവ്യന്‍' എന്നീ  കവിതാസമാഹാരങ്ങള്‍  പ്രസിദ്ധീകരിച്ചു. 'ചന്ദനമഴ' എന്ന പേരില്‍ ഗാനങ്ങള്‍ സി.ഡി യായി പുറത്തിറക്കിയിട്ടുണ്ട്.

 തൊഴില്‍ സംബന്ധമായ കാരണങ്ങളാലാണ്  രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങുന്നത്.

 


പ്രവാസി എഴുത്തുകാരായ മാധവ് കെ വാസുദേവിനും, ഡോ: ടെസ്സി റോണിയ്ക്കും നവയുഗം യാത്രയയപ്പ് നല്‍കി.പ്രവാസി എഴുത്തുകാരായ മാധവ് കെ വാസുദേവിനും, ഡോ: ടെസ്സി റോണിയ്ക്കും നവയുഗം യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക