Image

ജെ.സി. ദാനിയല്‍ പുരസ്‌കാരം ജോസ് പ്രകാശിന്

Published on 23 March, 2012
ജെ.സി. ദാനിയല്‍ പുരസ്‌കാരം ജോസ് പ്രകാശിന്
തിരുവനന്തപുരം: ജെ.സി. ദാനിയല്‍ പുരസ്‌കാരം പ്രശസ്ത നടന്‍ ജോസ് പ്രകാശിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജെ.സി. ദാനിയല്‍ പുരസ്‌കാരം സിനിമയുടെ ചുമതലയുള്ള മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് പ്രഖ്യാപിച്ചത്. മലയാള നാടകവേദിയ്ക്കും സിനിമാലോകത്തിനും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പ്രമുഖ സംവിധായകന്‍ ശശികുമാര്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, നടന്‍ നെടുമുടി വേണു, നടി മേനകാ സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണ്ണയിച്ചത്. മാര്‍ച്ച് 25 ന് ഞായറാഴ്ച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജോസ് പ്രകാശിന്റെ കൊച്ചിയിലെ വസതിയിലെത്തി പുരസ്‌കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. മലയാളസിനിമയില്‍ ഒരുകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും ജ്വലിച്ചുനിന്ന അഭിനേതാവായിരുന്നു ജോസ് പ്രകാശ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക