Image

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷം; 4 മരണം

Published on 14 May, 2018
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷം; 4 മരണം

കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ ഇന്ന്‌ നടക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്‌. സംഘര്‍ഷത്തില്‍ ഇതുവരെ 4 പേര്‍ മരിച്ചു. ദക്ഷിണ 24 പര്‍ഗാനയിലെ കുല്‍ടാലി മേഖലയിലുണ്ടായ ആക്രമണത്തില്‍ ആരിഫ്‌ ഗാസി എന്ന തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ വെടിയേറ്റ്‌ മരിച്ചു. കൂടാതെ, ബിര്‍പാരയില്‍ ടിഎംസി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അഞ്ച്‌ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. പലയിടത്തും ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ തൃണമൂല്‍ ശ്രമം നടന്നു. പൊലീസിന്‌ നേരെയും ബോബേറുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക