Image

ശംഖുമുഖത്ത് കടലില്‍ കാണാതായ ഒന്‍പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Published on 14 May, 2018
ശംഖുമുഖത്ത് കടലില്‍ കാണാതായ ഒന്‍പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ കാണാതായ ഒന്‍പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ ദമ്പതികളുടെ മകള്‍ ഫാത്തിമയാണ് .
പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ബന്ധുവിനെ വിമാനത്താവളത്തില്‍ യാത്ര അയച്ച ശേഷം ശംഖുമുഖം കടല്‍ക്കരയില്‍ ചെലവിട്ട കുടുംബത്തിലെ ബാലികയാണ് മരിച്ചത്. പെണ്‍കുട്ടി തിരയില്‍ പെട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ പോലീസും കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല,

ഫാത്തിമ ഉള്‍പ്പെടെ പത്ത് പേരടങ്ങുന്ന കുടുംബാംഗങ്ങളാണ് ബന്ധുവിനെ വിദേശത്തേക്ക് യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. യാത്ര അയപ്പിന് ശേഷം ഏവരും കൂടി ശംഖുമുഖം കടപ്പുറത്ത് കടല്‍ കാണാന്‍ പോയപ്പോഴായിരുന്നു ദുരന്തം. വലിയതുറ പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക