Image

മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുടെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയം

Published on 14 May, 2018
മന്ത്രി  അരുണ്‍ ജെയ്‌റ്റ്‌ലിയുടെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയം


ന്യൂദല്‍ഹി : ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുടെ വൃക്ക മാറ്റിവച്ചു. ദല്‍ഹി എയിംസിലായിരുന്നു ശസ്‌ത്രക്രിയ . ശസ്‌ത്രക്രിയ വിജയകരമെന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.അരുണ്‍ ജെയ്‌റ്റ്‌ലിയും വൃക്കദാതാവും സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്‌ച്ചയാണ്‌ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കഴിഞ്ഞ ഒരു മാസമായി അദ്ദേഹത്തിന്‌ ഡയാലിസിസ്‌ നടത്തിയിരുന്നു..

ഏപ്രിലില്‍ ആയിരുന്നു ആദ്യം സര്‍ജറി നടത്താന്‍ തീരുമാനിച്ചതെങ്കിലും ജെയ്‌റ്റ്‌ലിക്ക്‌ പ്രമേഹമുള്ളത്‌ കൂടി കണക്കിലെടുത്ത്‌ ശസ്‌ത്രക്രിയ മെയിലേക്ക്‌ മാറ്റുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക