Image

സുനന്ദ പുഷ്‌കറിന്റേത്‌ ആത്മഹത്യ; ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

Published on 14 May, 2018
സുനന്ദ പുഷ്‌കറിന്റേത്‌ ആത്മഹത്യ; ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു. സുനന്ദയുടേത്‌ കൊലപാതകമല്ല ആത്മഹത്യയാണെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. ശരീരത്തില്‍ നിന്ന്‌ കണ്ടെത്തിയ മരുന്നകള്‍ മരണത്തിലേക്ക്‌ നയിച്ചുവെന്നാണ്‌ നിഗമനം.

ആത്മഹത്യാ പ്രേരണയ്‌ക്കും ഗാര്‍ഹിക പീഡനത്തിനുമാണ്‌ തരൂരിനെതിരെ കേസെടുത്തത്‌. പത്ത്‌ വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്‌ തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്‌. മൂവായിരം പേജുള്ള കുറ്റപത്രമാണ്‌ ഡല്‍ഹി പോലീസ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക