Image

ഐ.പി.സി.ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ അവാര്‍ഡിനായി രചനകള്‍ ക്ഷണിക്കുന്നു

സജി മത്തായി Published on 14 May, 2018
ഐ.പി.സി.ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ അവാര്‍ഡിനായി രചനകള്‍ ക്ഷണിക്കുന്നു
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍  എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും അവരുടെ മികച്ച രചനയ്ക്ക് അവാര്‍ഡ് നല്കാന്‍ തീരുമാനിച്ചു.

മെയ് 3 ന് തിരുവല്ലയില്‍ ചെയര്‍മാന്‍ സി.വി.മാത്യുവിന്റെ അദ്ധ്യക്ഷതയില്‍  കൂടിയ യോഗത്തില്‍ രക്ഷാധികാരി പാസ്റ്റര്‍ കെ.സി.ജോണ്‍, വൈസ് ചെയര്‍മാന്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍, സെക്രട്ടറി പാസ്റ്റര്‍ രാജു ആനിക്കാട്, പാസ്റ്റര്‍ സി.പി.മോനായി, എം.വി.ഫിലിപ്പ്, ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട് എന്നിവര്‍ സംബന്ധിച്ചു.

20ഹ 7 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ പ്രസിദ്ധീകൃതമായ മികച്ച ലേഖനം, ഫിക്ഷന്‍ (കഥ, കവിത), ന്യൂസ് സ്‌റ്റോറി / ഫീച്ചര്‍, ഈ കാലയളവില്‍ പ്രസിദ്ധീകരിച്ച പുസ്തകം, ടി.വി. ഷോ എന്നിവയ്ക്കാണ് അവാര്‍ഡ് നല്കുന്നത്.
എഴുത്തുകാര്‍ക്കോ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സമിതിക്കോ എന്‍ട്രികള്‍ സമര്‍പ്പിക്കാം.

എന്‍ട്രികള്‍ 20l8  ഓഗസ്‌റ് 15 നകം ജനറല്‍ സെക്രട്ടറിക്ക് അയച്ചു കൊടുക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യേണ്ടതാണ്.
ലോകമെമ്പാടുമുള്ള ഐ.പി.സി സഭാംഗങ്ങളായവര്‍ക്ക് എന്‍ട്രികള്‍ അയക്കാം.
അഡ്രസ് : പി.ഒ.ബോക്‌സ് നമ്പര്‍ 1415, തൃശൂര്‍, 680007, കേരളാ.
ഇ.മെയില്‍: sajimkathettu@gmail.com
ഫോണ്‍: 944 737 27 26
ജൂറി ആവശ്യപ്പെടുന്ന പ്രകാരം ഐ.പി.സി സഭാംഗം ആണെന്ന് തെളിയിക്കുന്ന രേഖ സമര്‍പ്പിക്കേണ്ടതാണ്.
2019 ജനുവരിയില്‍ നടക്കുന്ന കുമ്പനാട് കണ്‍വന്‍ഷനു അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഐ.പി.സി.ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ അവാര്‍ഡിനായി രചനകള്‍ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക