Image

ഒമാനില്‍ വാഹനാപകടത്തില്‍ വര്‍ക്കല സ്വദേശി മരിച്ചു

Published on 14 May, 2018
ഒമാനില്‍ വാഹനാപകടത്തില്‍ വര്‍ക്കല സ്വദേശി മരിച്ചു

ഒമാന്‍: ഒമാനില്‍ സൂര്‍ റോഡില്‍ കാറും ട്രെയ്‌ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. വര്‍ക്കല ഇടയാടി സ്വദേശി തുഷാര്‍ നടേശന്‍ (31)ആണ് മരിച്ചത്. ഇന്നലെ രാവിലെ തുഷാര്‍ ഓടിച്ചിരുന്ന കാര്‍ ട്രെയ്‌ലറിന് അടിയില്‍ പെട്ടായിരുന്നു അപകടം. മസ്‌കറ്റിലെ അല്‍ഹോസ്‌നി ഗ്രുപ്പിന്റെ കീഴിലുള്ള ടിഷ്യൂ പേപ്പര്‍ നിര്‍മാണ കമ്പനിയായ അല്‍ ലൂബ് പേപ്പര്‍ ഫാക്ടറിയിലെ ജീവനക്കാരനാണ് തുഷാര്‍. 

സൂറില്‍ നിന്നും ജോലി കഴിഞ്ഞ് തലസ്ഥാനമായ മസ്‌കറ്റിലേക്കുള്ള മടക്കയാത്രയിലാണ് അപകടം സംഭവിച്ചത്. നടേശന്‍- സുധ ദമ്പതികളുടെ മകനാണ്. ഭാര്യ ബിസ്മി. 5 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. മൃതദേഹം സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മസ്‌കറ്റിലേക്ക് കൊണ്ടുവരുവാന്‍ കമ്പനി അധികൃതര്‍ ശ്രമിക്കുന്നു. റോയല്‍ ഒമാന്‍ പോലീസ് ആശുപത്രിയില്‍ ചൊവ്വാഴ്ച എംബാമിംഗ് നടത്തി രാത്രിയിലുള്ള വിമാനത്തില്‍ എത്തിക്കുവാന്‍ ശ്രമിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട് : സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക