Image

അമേരിക്ക ഈ ആഴ്ച ഒന്നാം വാര്‍ഷിക നിറവില്‍

അനില്‍ പെണ്ണുക്കര Published on 14 May, 2018
അമേരിക്ക ഈ ആഴ്ച ഒന്നാം വാര്‍ഷിക നിറവില്‍
മലയാളിയുടെ മനസ്സായി മാറിയ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്കന്‍ മലയാളികളുടെ വാര്‍ത്തകളും വിശേഷങ്ങളും മലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കുന്ന അമേരിക്ക ഈ ആഴ്ച ഒന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു.പ്രശസ്ത ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ ഡോ:കൃഷ്ണ കിഷോര്‍ ഏഷ്യാനെറ്റിന് ന്യൂസിന് വേണ്ടി അവതരരിപ്പിക്കുന്ന ഏറ്റവും മികച്ച വാര്‍ത്താധിഷ്ഠിത പരിപാടികൂടിയാണിത് .

മലയാളികളുടെ വാര്‍ത്താ ധാരകളെ മാറ്റിമറിച്ച ഏഷ്യാനെറ്റ് ന്യൂസ് ഒരു സമ്പൂര്‍ണ്ണ വാര്‍ത്താ ചാനലായി വളര്‍ന്നു വന്നപ്പോള്‍ ആണ്‌കേരളത്തില്‍ ഒരു വാര്‍ത്താ മത്സരം തന്നെ രൂപപ്പെട്ടത് . സ്വാഭാവികമായും കനപ്പെട്ട വാര്‍ത്തകള്‍ വസ്തുനിഷ്മായും സമഗ്രവുമായി അവതരിപ്പിക്കുന്ന ശൈലിക്ക് മാറ്റം വന്നു. മത്സരം വാര്‍ത്തയുടെ കുത്തകവത്കരണത്തെയും, ഏകമാനത്തെയും ഒരു പരിധി വരെ ഒഴിവാക്കിയെങ്കിലും, ചെറിയ വാര്‍ത്തകളുടെ പുറകേ പോകുന്ന പ്രവണതയുണ്ടാവുകയും ലോകത്തുള്ള മലയാളി ആ രീതികളിലേക്ക് വഴുതി വീഴുകയും ചെയ്തു .

ഈ സാഹചര്യത്തില്‍ വാര്‍ത്തയുടെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരാതെ തന്നെ കുറച്ചുകൂടി കൗതുകവും രസകരവുമാക്കാന്‍ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട പരിപാടികളില്‍ ഒന്നാണ് അമേരിക്ക ഈ ആഴ്ച .

ഈ പരിപാടിയിലൂടെ ലോക മലയാളികള്‍ക്ക് മുന്‍പില്‍ അമേരിക്കന്‍ വിശേഷങ്ങള്‍ എത്തിക്കുമ്പോള്‍ രണ്ടു കൈകളും നീട്ടിയാണ് ലോക മലയാളികള്‍ ഈ പരിപാടിയെ സ്വീകരിക്കുന്നത് .ആകാശവാണിയുടെ വിശാലമായ കാന്‍വാസില്‍ നിന്ന് ദൃശ്യമാധ്യമത്തിന്റെ സാധ്യതകളിലേക്ക് പറിച്ചു നടപ്പെട്ട കൃഷ്ണകിഷോര്‍ ആണ്ഈ ന്യൂസ് പ്രോഗ്രാമിന്റെ രചനയും നിര്‍മ്മനവും അവതരണവും നിര്‍വഹിക്കുന്നത് .

സാധാരണ പ്രവാസി പരിപാടികളില്‍ നിന്നും വളരെ വ്യത്യസ്തമായി അമേരിക്കയിലെ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അമേരിക്കയിലെ സാധ്യതകളും വെല്ലുവിളികളുമൊക്കെ വളരെ സമഗ്രമായി തന്നെ അവലോകനം ചെയ്യുന്ന പരാരിപാടി കൂടിയാണിത്.അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കൊപ്പം അമേരിക്കയിലെ ഇന്‍ഡ്യാക്കാരുടെയും,വിശിഷ്യാ മലയാളികളുടെ ജീവിത വിജയങ്ങളും ,എല്ലാം ഈ പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നു .
ഇപ്പോള്‍ ഒന്നാം വര്‍ഷത്തിലേക്ക് കടന്ന അമേരിക്ക ഈ ആഴ്ച അവതരണ മികവുകൊണ്ടും ഉള്ളടക്കത്തിലെ വ്യത്യസ്തതകൊണ്ടും പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമായ പരിപാടിയായി ഈ പ്രോഗ്രാം മാറിയിട്ടുണ്ട് .കൃഷ്ണകിഷോര്‍ അമേരിക്ക ഈ ആഴ്ചയ്ക്ക് വേണ്ടി ഏറെ സമയം അദ്ദേഹം ചിലവഴിക്കുന്നു .അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഷിജോ പൗലോസുമായി സഹകരിച്ചാണ് എല്ലാ ആഴ്ചയും അദ്ദേഹം ഈ പരിപാടി അവതരിപ്പിക്കുന്നത്.വിന്‍സന്റ് ഇമ്മാനുവേല്‍ ,അലന്‍ ജോര്‍ജ് ,ജോര്‍ജ് ബാബു,അരുണ്‍ കോവാട്ട്,സണ്ണി മാളിയേക്കല്‍,ജോര്‍ജ് തെക്കേമല തുടങ്ങിയവര്‍ ഈ പരിപാടിയുടെ പ്രൊഡക്ഷന്‍ ടീമിലും പ്രവര്‍ത്തിക്കുന്നു.

യു ട്യൂബില്‍ ഈ പരിപാടിയുടെ സെഗ്മെന്റുകള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി അമെരിക്ക ഈ ആഴ്ചയുടെ വ്യത്യസ്തത മനസിലാക്കാന്‍ .അമേരിക്കയിലെ മുഖ്യധാരാ രംഗത്തു നടക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ ,ടെക്നോളജി,ലൈഫ് സ്‌റ്റൈല്‍ ,കലാസാംസാകാരിക രംഗത്തെ വാര്‍ത്തകള്‍ എന്നിവ കൂടാതെ എല്ലാ ആഴ്ച്ചയും ഒരു പ്രത്യേക സെഗ്മെന്റ് അവതരിപ്പിക്കുന്നുണ്ട്.അമേരിക്കയില്‍ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ ,ലോകമെമ്പാടുമുള്ള മലയാളികള്‍ അറിയാന്‍ ആഗ്രഹിക്കുന്ന അമേരിക്കയിലെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ഈ പ്രോഗ്രാമിലൂടെ കാണാം .

അമേരിക്ക ഈ ആഴ്ചയുടെ വിജയത്തിന് പിന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ മാനേജ്‌മെന്റ്റിന്റെ പിന്തുണയും, വിശ്വാസവും, സഹകരണവും വളരെ വിലപ്പെട്ടതാണ് . ഡയറക്ടര്‍ ഫ്രാങ്ക് തോമസ്, എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ സിന്ധു സൂര്യകുമാര്‍, അനില്‍ അടൂര്‍, പി ജി സുരേഷ് കുമാര്‍ , വിനു വി ജോണ്‍, മാങ്ങാട് രത്നാകരന്‍, രജിത് സിംഗ് എന്നിവരുടെ പിന്തുണ വളരെ വിലപ്പെട്ടതാണ് . അത് പോലെ സാങ്കേതിക നിര്‍വഹണത്തിന് ചുമതല വഹിക്കുന്ന സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭ ശേഖറാണ്. അവരുടെ മേല്‍നോട്ടത്തിലുള്ള വീഡിയോ എഡിറ്റര്മാരും മറ്റ് സാങ്കേതിക വിദഗ്ധരും പ്രോഗ്രാമിന്റെ അണിയറ ശില്പികളാണ്.

അവതരണത്തിലെ അസാമാന്യമികവും, ഉള്ളടക്കത്തിലെ വ്യത്യസ്തതയും, അമേരിക്കന്‍ വാര്‍ത്തകളുടെയും, മലയാളി വിശേഷങ്ങളുടെയും സമഗ്രമായ ദൃശ്യാവിഷ്‌കാരവും അമേരിക്ക ഈആഴ്ച യ്ക്ക് ജനഹൃദയങ്ങളില്‍ സ്വീകാര്യത നേടിക്കൊടുത്ത പ്രധാന സവിശേഷതകളാണ്.

ഏഷ്യാനെറ്റ് അമേരിക്കയില്‍ സംപ്രേഷണം തുടങ്ങിയ കാലം കൃഷ്ണകിഷോര്‍ ഏഷ്യാനെറ്റിനൊപ്പമുണ്ട് .ഒരു മികച്ച ടീമിനെ അദ്ദേഹത്തിനൊപ്പം നിലനിര്‍ത്തി മികച്ച ദൃശ്യങ്ങളും വാര്‍ത്തകളും ലോക മലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കുവാന്‍ അമേരിക്കന്‍ ഈ ആഴ്ചയ്ക്ക് സാധിച്ചു . ഈ ജൈത്രയാത്രയില്‍ ആധികാരികതയിലും, സ്വീകാര്യതയിലും അമേരിക്കയില്‍ നിന്നുള്ള സമഗ്രമായ പരിപാടിയും , ജനങ്ങള്‍ സ്വീകരിച്ച വാര്‍ത്താധിഷ്ഠിത പരിപാടിയും കൂടിയാണിത് 
അമേരിക്ക ഈ ആഴ്ച ഒന്നാം വാര്‍ഷിക നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക