സെന്റ്‌തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്റെ പിക്‌നിക് ജൂണ്‍ 16 ന്
AMERICA
14-May-2018

ന്യൂയോര്‍ക്ക്: പതിനാറു ദേവാലയങ്ങളുടെ
സംഗമവേദിയായ സെന്റ്‌തോമസ് എക്യുമെ നിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത്
അമേരിക്ക ഇതാദ്യമായി പിക്‌നികിലൂടെ ഉല്ലാസ വേളകളൊരുക്കുന്നു. ഫെഡറേഷന്റെ
പുത്തന്‍ സംരംഭമായ പിക്‌നിക് ജൂണ്‍ 16 ശനിയാഴ്ച ഇസ്റ്റ്‌മെഡോവിലെ (മെറിക്
അവന്യൂ) ഐസനോവര്‍ പാര്‍ക്കിലാണ് നടത്തുന്നത്, ഒരുക്ക ങ്ങള്‍ എല്ലാം
പൂര്‍ത്തിയായതായി പിക്‌നിക് കണ്‍വീനര്‍ ടോമി മഠത്തിക്കുന്നേല്‍ അറിയിച്ചു.
ജിന്‍സണ്‍ പത്രോസ് (രജിസ്‌ട്രേഷന്‍), ഡോണ്‍ തോമസ് (സ്‌പോര്‍ട്‌സ്), ജെയ് കെ. പോ ള്‍, പോള്‍ കുരന്‍ (എന്റര്‍ടെയ്ന്‍മെന്റ്) എന്നിവര്‍ നേതൃതം നല്‍കുന്ന പിക്‌നിക് കമ്മിറ്റി കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ആസ്വാദകരമായ മണക്കൂറുകള്‍ നല്‍കുന്ന തരത്തിലുളള ഒരുക്കങ്ങളാണ് നടത്തുന്നത്. പുതുമയാര്‍ന്ന മത്സരങ്ങളും സ്വാദിഷ്ടമായ ഭ ക്ഷണവും പിക്‌നികിന് വ്യത്യസ്തത പകരും. ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വ ത്തില്‍ വൈദികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും.
എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ പ്രവര്‍ത്തിച്ചിട്ടുളള എല്ലാ കുടുംബ ങ്ങളെയും ഒത്തൊരുമിപ്പിച്ച് പഴയതും പുതിയതുമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും സൗഹൃദം ഊട്ടിയുറപ്പിക്കുവാനും പിക്‌നിക് അവസരമൊരുക്കുമെന്ന് പ്രസിഡന്റ്‌റവ. സ ജീവ് സുഗു ജേക്കബ് അഭിപ്രായപ്പെട്ടു. എക്യുമെനിക്കല്‍ ഫെഡറേഷന്‍ ആദ്യമായി സംഘ ടിപ്പിക്കുന്ന പിക്‌നികിന്റെ വിജയത്തിനായി സെക്രട്ടറി ജോണ്‍ താമരവേലിലും, ട്രഷറര്‍ ജോണ്‍ തോമസും ഏവരെയും സ്വാഗതം ചെയ്തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments