Image

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി

Published on 15 May, 2018
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുന്നു. 100 മണ്ഡലങ്ങളില്‍ ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 74 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 40 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്.

മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നിലാണ്. ചാമുണ്ഡേശ്വരിയില്‍ 10000ല്‍ അധികം വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യ പിന്നിലുള്ളത്. ബദാമിയില്‍ കടുത്ത മത്സരമാണ് അദ്ദേഹം നേരിടുന്നത്. ഗ്രാമീണ മേഖലയിലും കോണ്‍ഗ്രസ് പിന്നാക്കം പോയതായാണ് സൂചന. ബെംഗളൂരു മേഖലയില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്.

ഇപ്പോഴത്തെ സൂചനയനുസരിച്ച് 17 സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക