Image

സോളാര്‍ കേസ്‌; സരിതയുടെ കത്തും പരാര്‍ശങ്ങളും ഹൈക്കോടതി നീക്കി

Published on 15 May, 2018
സോളാര്‍ കേസ്‌; സരിതയുടെ കത്തും പരാര്‍ശങ്ങളും ഹൈക്കോടതി നീക്കി


കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത എസ്‌. നായരുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ ഹൈക്കോടതി റദ്ദാക്കി. സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മിഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന്‌ കോടതി വ്യക്തമാക്കി.

ജസ്റ്റിസ്‌ ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച ഭാഗങ്ങളില്‍ ഭേദഗതി വരുത്തി. എന്നാല്‍ അന്വേഷണത്തില്‍ തടസമില്ലെന്നും കോടതി അറിയിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയിലാണ്‌ കോടതി വിധി.സോളര്‍ കേസ്‌ പ്രതിയായ സരിതയുടെ കത്ത്‌ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയ കമ്മിഷന്‍, സര്‍ക്കാര്‍ ഏല്‍പിച്ച പരിഗണനാവിഷയങ്ങള്‍ മറികടന്നെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക